പാരിസ്: മതനിന്ദ ആരോപിച്ച് പാരിസില്‍ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. പിന്നാലെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു .വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം.സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ പ്രവാചകന്റെ ചിത്രം കാണിച്ചിരുന്നു. ഒരുമാസം മുന്‍പ് നടന്ന ഈ സംഭവം വലിയ പ്രതിഷേധത്തിന് കാരണമായി.
മുസ്ലീം വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങി പോവാന്‍ അഭ്യര്‍ഥിച്ചതിന് ശേഷമാണ് പാറ്റി മറ്റ് വിദ്യാര്‍ഥികളെ കാര്‍ട്ടൂണ്‍ കാണിച്ചത്. പ്രതിഷേധിച്ചവരുമായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
ഈ സംഭവത്തെക്കുറിച്ച് കുറിപ്പുമായി വന്നിരിക്കുകയാണ് ശങ്കു ടി ദാസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ് എടുത്ത അധ്യാപകനെ തലയറുത്ത് കൊന്നു; ഇസ്ലാമിക ഭീകരതയുടെ ഇരയായ അധ്യാപകനോടൊപ്പമാണ് തങ്ങൾ, കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒപ്പം അടിയുറച്ചു നിൽക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മാക്രോൺ വ്യക്തമാക്കി എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
കുറിപ്പ് വായിക്കാം…..
അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി ക്ലാസ് എടുത്ത അധ്യാപകനെ തലയറുത്ത് കൊന്നു.
പാരീസ്: ഫ്രാൻസിലെ കോൺഫ്ലൻസ് – സൈന്റെ – ഹോനോറിൻ പ്രാവിശ്യയിലെ ഒരു സെക്കന്ററി സ്കൂൾ അധ്യാപകനെ മത ഭീകരൻ തലയറുത്ത് കൊന്നു. അഭിപ്രായ/ആവിഷ്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിൽ ക്ലാസ് എടുക്കുന്നതിനിടെ ചാർളി ഹെബ്‌ദോ ആക്രമണത്തെ പരാമർശിക്കുകയും അതിന് വഴി വെച്ച പ്രവാചകന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന്റെ പേരിലാണ് അരും കൊല. കൊലയാളിയെ ഫ്രഞ്ച് പോലീസ് വെടി വെച്ചു കൊന്നു.
സിലിബസിന്റെ ഭാഗമായ പാഠം പഠിപ്പിക്കുന്നതിനു മുൻപ് മുസ്ലിം വിദ്യാർത്ഥികളോടായി “നിങ്ങളുടെ മത വികാരം വൃണപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാലീ ക്ലാസ് എടുക്കുക എന്നത് എൻ്റെ ജോലിയാണ്. നിങ്ങൾക്ക് വേണമെങ്കിൽ ഇത് കാണുകയോ കേൾക്കുകയോ വേണ്ടെന്ന് തീരുമാനിച്ചു പുറത്തിറങ്ങി പോവാനുള്ള സ്വാതന്ത്ര്യമുണ്ട്” എന്ന് അധ്യാപകൻ പറഞ്ഞിരുന്നതായി വിദ്യാർത്ഥികളിൽ ഒരാളുടെ രക്ഷിതാവിനെ ഉദ്ധരിച്ചു ഏജൻസേ ഫ്രാൻസ് പ്രെസ്സെ റിപ്പോർട്ട് ചെയ്‌തു.
എന്നിട്ടും ക്‌ളാസിനെ പറ്റി മുസ്ലിം രക്ഷിതാക്കൾ പരാതിപ്പെടുകയും അധ്യാപകനെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. കൊലപാതകം വലിയ പ്രതിഷേധങ്ങൾക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മനുവേൽ മാക്രോൺ സ്കൂൾ സന്ദർശിക്കുകയും സംഭവത്തെ ശക്തമായി അപലപിക്കുകയും ഇസ്ലാമിക ഭീകരതയ്ക്ക് എതിരെ പൊട്ടിത്തെറിക്കുകയും ചെയ്തു.
“അഭിപ്രായ സ്വാതന്ത്ര്യത്തെ പറ്റി പഠിപ്പിച്ചതിനാണ് ഞങ്ങളുടെ ദേശത്തെ ഒരു അധ്യാപകൻ കൊല ചെയ്യപ്പെട്ടിരിക്കുന്നത്. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യത്തെ പറ്റിയാണ് അദ്ദേഹം തന്റെ വിദ്യാർത്ഥികളെ പഠിപ്പിച്ചത്. എന്നിട്ടും മത തീവ്രവാദികൾ അദ്ദേഹത്തിന്റെ തലയറുത്തു.
ഇസ്ലാമിക ഭീകരതയുടെ ഇരയാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പമാണ് ഈ രാജ്യം. ഞങ്ങളെ ഭയപ്പെടുത്താൻ ആവില്ലെന്ന് മത ഭീകരർ മനസിലാക്കണം. ഫ്രാൻസ് അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പവും അത് വരും തലമുറയെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒപ്പവും അടിയുറച്ചു നിൽക്കും.”
വികാരഭരിതമായ പ്രസംഗത്തിനിടെ മാക്രോൺ പ്രഖ്യാപിച്ചു. അധ്യാപകന്റെ കൊലപാതകം “ഫ്രാൻസിന് നേരെയുള്ള ആക്രമണം” ആണെന്ന് വിദ്യാഭ്യാസ മന്ത്രി ജീൻ മൈക്കിൾ ബ്ലാങ്കർ അഭിപ്രായപ്പെട്ടു. കൊലപാതകത്തിലും ഗൂഡലോചനയിലും പങ്കുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാൻസിലെ ജനങ്ങൾ അധ്യാപകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു തെരുവുകളിലേക്കിറങ്ങിയിട്ടുണ്ട്.
https://www.facebook.com/sankutdas/posts/10157999898227984
നൂറ് കണക്കിന് പ്രതിഷേധ പ്രകടനങ്ങളും റാലികളും ആണ് ഇതിനോടകം അരങ്ങേറിയിരിക്കുന്നത്. 2015ലെ പാരീസ് ഭീകരാക്രമണത്തിനെ തുടർന്ന് തരംഗമായ ‘Not Afraid’ ബാനറുകൾ റാലികളിൽ വീണ്ടും ഉയർന്നു കാണുന്നുണ്ട്.
(മലയാള മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കാൻ പ്രയാസം ഉണ്ടാവും എന്ന് മനസിലാക്കുന്നത് കൊണ്ട് CNN, Daily Mail വാർത്തകളെ ആശ്രയിച്ചു ഞാൻ തന്നെ എഴുതിയ ന്യൂസ് റിപ്പോർട്ട്)
#ParisBeheading
Post Your Comments