കുവൈറ്റ് സിറ്റി : അമേരിക്കന്‍ സൈനിക വാഹനത്തിനു നേരെ ആക്രമണമുണ്ടായ കേസിൽ, പ്രതിക്ക് ശിക്ഷ വിധിച്ച് കുവൈറ്റ് സുപ്രീം കോടതി. ഈജിപ്ത് പൗരനായ ഇബ്രാഹിം സുലൈമാനാണ്(32) ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്ന പ്രതി യുഎസ് സൈനിക വാഹനത്തെ ബോധപൂര്‍വ്വം ആക്രമിക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടർന്നാണ് വിധി പ്രസ്താവിച്ചത്.
Also read : മദ്യവുമായി നാല് ഇന്ത്യൻ പ്രവാസികൾ അറസ്റ്റിൽ
2016 ഒക്ടോബറിൽ സിക്സ്ത് റിങ് റോഡിലാണ് കേസിനാസ്പദമായ സംഭവം. സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാലിന്യ ശേഖരണ വാഹനം, അഞ്ച് അമേരിക്കൻ സൈനികർ സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ സൈനികർക്ക് പരിക്കേറ്റിരുന്നില്ല. കുവൈറ്റില്‍ അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആദ്യത്തെ ആക്രമണമായിരുന്നിത്. സൈനികർക്ക് പരിക്കേറ്റിരുന്നില്ലെന്നും എന്നാൽ, പ്രതിക്ക് പരിക്കേറ്റിരുന്നതായും കുവൈറ്റ് വാർത്ത ഏജൻസി അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
Post Your Comments