Latest NewsCinemaNews

മക്കൾ സെൽവൻ വിജയ് സേതുപതി മലയാളത്തിലേക്ക്; നായികയായി നിത്യ മേനോൻ

നീണ്ടനാളായി മലയാള സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്

തമിഴിലെ സൂപ്പര്‍താരം വിജയ് സേതുപതി വീണ്ടും മലയാള സിനിമയിലേക്ക്. ജയറാമിനൊപ്പമുള്ള മാര്‍ക്കോണി മത്തായിക്ക് ശേഷം താരം മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാകും ഇത്.

നിത്യ മേനോനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നീണ്ടനാളായി മലയാള സിനിമയില്‍ സഹസംവിധായികയായി പ്രവര്‍ത്തിച്ച ഇന്ദു വിഎസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.

എന്നാൽ വളരെ കുറച്ച്‌ കഥാപാത്രങ്ങള്‍ മാത്രമാണ് ചിത്രത്തിലുള്ളത്, അതിനാല്‍ വൈകാതെ ഷൂട്ടിങ് ആരംഭിക്കുമെന്ന് ഇന്ദു വ്യക്തമാക്കി. ഒക്ടോബര്‍ 30ഓടെ കേരളം നിയന്ത്രണം കടുപ്പിച്ചതിനാല്‍ ഇന്‍ഡോര്‍ രംഗങ്ങളാവും ആദ്യം ചിത്രീകരിക്കുക. പൂര്‍ണമായും കേരളത്തിലാകും ഷൂട്ടിങ് നടക്കുക.

shortlink

Post Your Comments


Back to top button