കാഞ്ഞങ്ങാട്: ഫേസ്ബുക്കില്‍ പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയെ കടത്തിക്കൊണ്ടു പോകാനായി തിരുവനന്തപുരത്ത് നിന്നും കാഞ്ഞങ്ങാട്ടെത്തിയ നാലംഗ സംഘത്തെ നാട്ടുകാര്‍ താക്കീത് നല്‍കി തിരിച്ചയച്ചു.
അതേസമയം ഇവർക്ക് മർദ്ദനം ഏറ്റതായാണ് വിവരം. സംഘം ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കാഞ്ഞങ്ങാട്ടെത്തിയത്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി മടങ്ങി.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് പറഞ്ഞു. പുതിയവളപ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെ തേടിയാണ് ചിറയന്‍കീഴിലെ യുവാവും മൂന്നു കൂട്ടുകാരും എത്തിയത്.
Post Your Comments