ന്യൂഡൽഹി : അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ അതീവരഹസ്യമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ചർച്ചയുടെ തീരുമാനം എന്തായിരിക്കുമെന്ന് പറയാനാകില്ല. ഓരോ വിഷയവും അതീവ ഗൗരവത്തോടെയാണ് ഇരുരാജ്യങ്ങളും വീക്ഷിക്കുന്നതെന്നും മറ്റ് വിവരങ്ങളൊന്നും പരസ്യമാക്കുന്നതിനുള്ള സമയമായിട്ടില്ലെന്നും ജയശങ്കർ പറഞ്ഞു.
ലഡാക്കിലെ വിവിധ പ്രദേശങ്ങളിൽ ചൈന ഒളിഞ്ഞും തെളിഞ്ഞും താവളം തീർക്കുകയാണ്. ഇതിനെതിരെ ശക്തമായ സന്ദേശവും മുന്നറിയിപ്പാണ് ഇന്ത്യ ചൈനയ്ക്ക് നൽകിയത്. ഇന്ത്യ ലഡാക്കിൽ അതിവേഗം പണിപൂർത്തിയാക്കിയ നൂറിലേറെ പാലങ്ങളും അടൽ തുരങ്കം തുറന്നതും ചൈനയെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.
ലഡാക്കിൽ നിന്നും ചൈന പൂർണ്ണമായും പിന്മാറണമെന്ന നയമാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്. ഏപ്രിലിന് മുമ്പ് എവിടെയായിരുന്നു ചൈനയുടെ സേന ആ ഭാഗത്തേക്ക് പിന്തിരിയണം എന്നത് കഴിഞ്ഞ 7 ഘട്ട സൈനിക കമാന്റർ തല ചർച്ചകളിലൂന്നിയ വിഷയങ്ങളാണ്.
Post Your Comments