KeralaCinemaMollywoodLatest NewsNewsEntertainment

കഴുത്തിറങ്ങിയ വസ്ത്രം; . ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്!!

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് പ്രിയ.

ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധ നേടിയ യുവ താരം പ്രിയാ വാര്യർ ബോളിവുഡിലേയ്ക്ക് ചുവടു വയ്ക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ പ്രിയ ചിത്രങ്ങളുടെ പേരിൽ പലതവണ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഡീപ് നെക് ലെഹങ്കയിൽ അതി സുന്ദരിയായി നിൽക്കുന്ന ഒരു ഫോട്ടോ ഷൂട്ട് താരം സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. എന്നാൽ അത്തരം ചിത്രങ്ങൾക്ക് നേരെ ഒരുകൂട്ടർ വീണ്ടും വിമർശനവുമായി എത്തിയിരിക്കുകയാണ്.

വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടി എന്നും പറഞ്ഞാണ് പലരും താരത്തെ വിമര്‍ശിക്കുകയും ട്രോളുകയും ചെയ്തത്. പക്ഷെ ഇക്കുറി ട്രോളുകളെ കണ്ടില്ലെന്ന് നടിക്കാന്‍ താരം കൂട്ടാക്കിയില്ല. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമര്‍ശകരുടെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് പ്രിയ.

“എന്റെ പോസ്റ്റിന് താഴെ ചില കമന്റുകളുണ്ടായിരുന്നു. കമന്റുകളുടെ നാലില്‍ ഒന്നുപോലും വായിച്ച്‌ തീര്‍ക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. തുടക്കത്തില്‍ ചില കമന്റുകള്‍ വായിച്ചു. എല്ലാവരും ആ കമന്റുകള്‍ കാണേണ്ടതാണ് എന്നു തോന്നിയതുകൊണ്ട് അതിവിടെ പങ്കുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരുപക്ഷെ ആ കമന്റ് ചെയ്തവര്‍ക്ക് നമ്മളെല്ലാവരും കൈയടിക്കേണ്ടതുണ്ട്. അതുകൊണ്ടല്ലേ ഇത്തരം ചെറിയ വിലകുറഞ്ഞ കാര്യങ്ങള്‍ അവര്‍ പോസ്റ്റ് ചെയ്യുന്നത്. ഒരുതരം അംഗീകാരത്തിനോ അഭിനന്ദനത്തിനോ വേണ്ടി. നമുക്ക് അതവര്‍ക്ക് നല്‍കാം. എന്തായാലും എല്ലാവരോടും കരുണയോടെ പെരുമാറാനാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. ഇവിടെയിപ്പോള്‍ വലിയൊരാളാകാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. ഇത് എനിക്ക് പുതിയതൊന്നുമല്ല. ഞാന്‍ ദിവസേന ഇത്തരത്തിലുള്ള അപമാനങ്ങളിലൂടെ കടന്നു പോകാറുണ്ട്. ഈ ഭീഷണികള്‍ നിലനില്‍ക്കുമ്ബോഴും ഇത്രയും ദൂരം എത്തിയതില്‍ എനിക്ക് എന്നെക്കുറിച്ച്‌ അഭിമാനമുണ്ട്. എല്ലാ സ്ത്രീകളും അങ്ങനെ ആയിരിക്കണം. ഇപ്പോള്‍ ഇത്രമാത്രം. എന്റെ ശൈലിയില്‍ ശ്രദ്ധ ചെലുത്തിയതിന് നന്ദി. #ItsADressNotAYes #RefuseTheAbuse,” പ്രിയ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button