Latest NewsKeralaIndiaNews

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈല്‍ രണ്ടാം തവണയും പരീക്ഷണം വിജയം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി 2 ബാലിസ്റ്റിക്ക് മിസൈല്‍ രണ്ടാം തവണയും വിജയകരമായി  പരീക്ഷണം പൂര്‍ത്തിയാക്കി . സ്ട്രാറ്റെജിക്ക് ഫോഴ്സ് കമാന്റിന്റെ നേതൃത്വത്തില്‍ ഒഡീഷ തീരത്തുള്ള ബാലസോര്‍ ടെസ്റ്റ് റേഞ്ചില്‍ വെച്ചാണ് പരീക്ഷണം നടന്നത്.

Read Also : കൊല്ലം സ്വദേശി റംസിയുടെ ആത്മഹത്യ : പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ അപ്പീൽ നൽകി 

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള മിസൈലാണ് പൃഥ്വി 2. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഭൗമ – ഭൗമ മിസൈലും ഇതാണ്. ഇരട്ട ദ്രവീകൃത എന്‍ജിനുകളുള്ള മിസൈലിന് ആയിരം കിലോഗ്രാമോളം ആണവപോര്‍മുന വഹിച്ച്‌ 250 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയും. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡെവലപ്മെന്റ് പ്രോഗ്രാമിനു കീഴില്‍ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈലാണ് പൃഥ്വി 2. ഈ മിസൈലിന് 9 മീറ്റര്‍ നീളമുണ്ട്‌.

മിസൈലിന്റെ സഞ്ചാരപഥം വിലയിരുത്താനും നിയന്ത്രിക്കാനും ഒഡീഷ തീരത്ത് റഡാറുകള്‍, ഇലക്‌ട്രോ ഒപ്റ്റിക്ക് എലെമെന്ററി സ്റ്റേഷനുകള്‍, ട്രാക്കിംഗ് സംവിധാനങ്ങള്‍ എന്നിവ സജ്ജീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button