കൊല്ലം : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഏരിയ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ മത്സരിക്കേണ്ടെന്ന് സി.പി.എം. തീരുമാനം. ഏരിയ, ലോക്കൽ സെക്രട്ടറിമാർ മത്സരിച്ചാൽ അവരുടെ പരിധിയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താളംതെറ്റുമെന്നും അതിനാൽ ഇവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നുമാണ് പാർട്ടി വിലയിരുത്തൽ.
Read also: നീറ്റ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും
അതേസമയം, ഏതെങ്കിലും മണ്ഡലങ്ങളിൽ വിജയിക്കാൻ ഏരിയ, ലോക്കൽ സെക്രട്ടറിമാർ മത്സരിച്ചേ മതിയാകൂവെങ്കിൽ അവർക്ക് ഇളവുനൽകും. ഇതിന് അതത് ജില്ലാ കമ്മിറ്റികളുടെ തീരുമാനം വേണം. ഇളവ് ലഭിക്കുന്നവർ നിർബന്ധമായും സെക്രട്ടറിസ്ഥാനം രാജിവെക്കേണ്ടിവരും.
രണ്ട് ടേം പൂർത്തിയാക്കിയ തദ്ദേശസ്ഥാപന പ്രതിനിധികളെ മത്സരത്തിൽനിന്ന് ഒഴിവാക്കുമെന്നും വനിതാ സംവരണ വാർഡുകളിൽ വിജയിച്ച്, കഴിവുതെളിയിച്ച ജനപ്രതിനിധികളെ മറ്റ് സംവരണ വാർഡുകളിലോ ജനറൽ സീറ്റുകളിലോ ഇത്തവണ പരിഗണിക്കണമെന്നും സംസ്ഥാന കമ്മിറ്റി പ്രത്യേകം പറഞ്ഞിട്ടുണ്ട്.
Post Your Comments