മുംബൈ: ആളോഹരി ആഭ്യന്തര ഉത്പാദനത്തിൽ നടപ്പു സാമ്പത്തിക വർഷം ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്.) വിലയിരുത്തലിൽ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി രാജ്യത്തെ സാമ്പത്തിക വിദഗ്ദർ.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2014-15 കാലയളവില്‍ 83,091 രൂപയായിരുന്നു. 2019-20 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 1,08,620 രൂപയായി ഉയര്‍ന്നു. 30.7 ശതമാനം വര്‍ധനവാണ് ഇത് കാണിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ജിഡിപിയില്‍ 19.8 ശതമാനം വര്‍ദ്ധനവാണുണ്ടായതെന്നും അവര്‍ വ്യക്തമാക്കുന്നു. 2019ല്‍ ഇന്ത്യയുടെ ജിഡിപി ബംഗ്ലാദേശിനെ അപേക്ഷിച്ച് 11 മടങ്ങ് വര്‍ദ്ധന രേഖപ്പെടുത്തിയെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു- പിടിഐ റിപ്പോര്‍ട്ട്.
ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും വാർഷിക യോഗത്തിനു മുന്നോടിയായി തയ്യാറാക്കിയ ‘ലോകസാമ്പത്തിക വീക്ഷണം’ റിപ്പോർട്ടിലാണ് ഐ.എം.എഫ്. ആളോഹരി ആഭ്യന്തര ഉത്പാദനത്തിൽ നടപ്പു സാമ്പത്തിക വർഷം ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്ന് സൂചിപ്പിക്കുന്നത്.
വെറുപ്പില്‍ ചാലിച്ചെടുത്ത ദേശീയതയില്‍ രമിക്കുന്ന മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ച കീഴോട്ടാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ ജിഡിപിയെ അയല്‍ രാജ്യം ബംഗ്ലാദേശിന്റെ ജിഡിപി മറികടക്കുന്നത് വിദൂരമല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ആറുവര്‍ഷക്കാലമായുള്ള ബിജെപി സര്‍ക്കാരിന്റെ ഭരണ ക്ഷമതയില്ലാഴ്മയുടെ പരിണിതിയാണ് രാജ്യത്തിന്റെ തളര്‍ച്ചയെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ആറുവര്‍ഷത്തെ ഭരണ നേട്ടമെന്നത് മോദി സര്‍ക്കാര്‍ ഊട്ടി വളര്‍ത്തിയ വെറുപ്പിനെ ആധാരമാക്കിയുള്ള ദേശീയത മാത്രമാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
Post Your Comments