KeralaNews

സ്വര്‍ണ്ണക്കടത്ത് കേസില്‍ പത്ത് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പത്ത് പ്രതികള്‍ക്ക് എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചു. മുഹമ്മദ് ഷാഫി, കെ.ടി ഷറഫുദീന്‍, മുഹമ്മദ് അലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യപ്രതികളായ സ്വപ്ന, സരിത് എന്നിവര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചിരുന്നു. ഇവരൊഴികെയുള്ള ബാക്കി പത്ത് പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. സ്വണ്ണക്കടത്ത് കേസില്‍ നേരിട്ട് പങ്കെടുത്ത പ്രതികളല്ല ഇവരെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

സ്വര്‍ണ്ണക്കത്ത് കേസില്‍ നേരിട്ട് ബന്ധമുണ്ടെന്നും തീവ്രവാദ ബന്ധമുണ്ടെന്നും എന്‍.ഐ.എ ആരോപിക്കുന്ന പ്രതികള്‍ക്കാണ് ജാമ്യം ലഭിക്കാതിരുന്നത്. കേസില്‍ എല്ലാ പ്രതികള്‍ക്കുമെതിരെ യു.എ.പി.എ നിലനില്‍ക്കുമെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിച്ചു. പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ സമയം ആവശ്യമാണെന്നും എന്‍.ഐ.എ കോടതിയില്‍ ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button