COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിയ്ക്കുമ്പോഴും കോവിഡ് പരിശോധനകളുടെ എണ്ണം കുറഞ്ഞതില്‍ യഥാര്‍ഥ കാരണം വ്യക്തമാക്കാതെ സര്‍ക്കാരിന്റെ ഒളിച്ചു കളി.  ഡേറ്റാ എന്‍ട്രിയിലെ അപാകതകളും ജീവനക്കാരുടെ കുറവും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ കാലതാമസമുണ്ടാക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. സ്വകാര്യ മേഖലയിലെ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

Read Also : പ്രതീക്ഷ മങ്ങുന്നു… മരുന്ന് പരാജയം…. പ്രയോജനമില്ലെന്ന് ലോകാരോഗ്യസംഘടന

പതിമൂന്നാം തീയതിലെ വാര്‍ത്താ സമ്മേളനത്തില്‍ എണ്ണം കുറഞ്ഞതിന്റെ കാരണം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് ശേഷമുള്ള രണ്ടു ദിവസങ്ങളിലും കോവിഡ് പരിശോധന 50000 ത്തോടടുപ്പിച്ച് മാത്രമാണ്.

തിങ്കളാഴ്ച മുതല്‍ പരിശോധനാ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ഐസിഎംആര്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തിയിരുന്നു. ശേഷം ഡേറ്റാ എന്‍ട്രി കൂടുതല്‍ ബുദ്ധിമുട്ടാണെന്നും ഭാരിച്ച ജോലിയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഡേറ്റ എന്‍ട്രി കൂടി സാധിക്കില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ഇരുപതിനായിരം വരെയെത്തിയിരുന്ന ആര്‍ ടി പി സി ആര്‍ പരിശോധനകളുടെ എണ്ണം ഇന്നലത്തെ കണക്കനുസരിച്ച് 11029 ആയി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ ലാബുകളിലെ പരിശോധനകളില്‍ പോസിറ്റീവ് ആകുന്നവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും നെഗറ്റീവ് ആകുന്നവരുടെ എണ്ണം രേഖപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടോയെന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button