മലയാളികളുടെ പ്രിയതാരമാണ് നടൻ സുരേഷ് ഗോപി എംപി, അദ്ദേഹത്തിന്റെ സഹായങ്ങൾ അനവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുള്ള കഥകൾ നാം അറിഞ്ഞിട്ടുണ്ട്. അനേകർക്ക് ആശ്രയമായും തണലായും നിലകൊള്ളുന്ന താരത്തിന്റെ മറ്റൊരു കാരുണ്യപ്രവൃത്തിയുടെ വാർത്തയാണ് പുറത്ത് വരുന്നത്.
കോവിഡ് രോഗികൾക്ക് മെഡിക്കൽ കോളേജിൽ ഓക്സിജൻ നൽകുന്ന സംവിധാനമൊരുക്കിയിരിയ്ക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.
കോവിഡ് ബാധിച്ചവർക്ക് പ്രാണവായു നൽകുന്ന പ്രാണ പദ്ധതിയുടെ ഭാഗമായി വാർഡ് 11 ലേക്ക് എല്ലാ സംവിധാനവും നേരിട്ടു ചെയ്യുന്നത് സുരേഷ് ഗോപി എംപിയാണ്. അകാലത്തിൽ വിട പറഞ്ഞ പൊന്നുമകളായ ലക്ഷ്മിയുടെ ഓർമ്മക്കായാണ് താരം ഇത് ചെയ്യുന്നത്.
ഏകദേശം 64 കിടക്കകളിൽ ഓക്സിജൻ സംവിധാനമെത്തിക്കാൻ ചുരുങ്ങിയത് 7.6 ലക്ഷത്തോളമാണ് ചിലവാകുക, എംപി ഫണ്ടിൽ നിന്ന് ഒരു രൂപപോലും അദ്ദേഹം ഇതിനായി എടുക്കുന്നില്ല, മുഴുവൻ ചിലവും നേരിട്ടാണ് വഹിക്കുന്നത്.
ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുതെന്ന ചിന്തയിൽ നിന്നാണ് ഇതു ചെയ്യുന്നതെന്ന് സുരേഷ് ഗോപി പറയ്ഞ്ഞു.
Post Your Comments