KeralaMollywoodLatest NewsNewsEntertainment

ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു, അവര്‍ക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്; സനുഷ

സത്യം എന്നതിനേക്കാള്‍ കൂടുതല്‍ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താത്പര്യം. നമ്മുടെ സമൂഹത്തിലുള്ള ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു.

വിഷാദരോഗത്തെയും അതുമൂലമുണ്ടായ ആത്മഹത്യാപ്രവണതയും താൻ കീഴടക്കിയ അനുഭവം മനോരമയ്ക്ക് നൽകിയ ഒരു ലേഖനത്തിൽ പങ്കുവച്ച നടി സനുഷയ്ക്ക് നേരെ പരിഹാസവും വിമര്‍ശനങ്ങളും നിറഞ്ഞ കമന്റുകളാണ് കൂടുതലും ലഭിച്ചത്. ഇപ്പോഴിതാ വിമർശകർക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ ചില ബുദ്ധിശൂന്യര്‍ എങ്ങനെ കാണുന്നുവെന്ന് നോക്കുക. ഇത്തരം കമന്റുകള്‍ കൊണ്ടാണ് ഇവര്‍ പലരെയും നശിപ്പിക്കുന്നത്, മാനസികാവസ്ഥയെ പറ്റി തുറന്നു പറയുന്നവരോട് പെരുമാറുന്നത്. മാനസിക സംഘര്‍ഷങ്ങളെ കളങ്കമെന്ന തരത്തില്‍ കാണുന്ന സമൂഹത്തിലെ ഒരു വിഭാഗത്തിന് സൗഖ്യം, സത്യം എന്നതിനേക്കാള്‍ കൂടുതല്‍ ഈ വിധമുള്ള നിലപാടിനെ കൂട്ടുപിടിക്കാനാണ് താത്പര്യം. നമ്മുടെ സമൂഹത്തിലുള്ള ഈ വിഡ്ഢികളോട് സഹതാപം തോന്നുന്നു. ബുദ്ധിയും ബോധവുമുണ്ട് എന്ന് അവര്‍ കരുതുന്നെങ്കില്‍, അവര്‍ക്ക് ശരിക്കുമുള്ളത് വിവരമില്ലായ്മയാണ്.

നിങ്ങളില്‍ ആര്‍ക്കും ഇത്തരം അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. വിഷാദം, വ്യാകുലത തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ വളരെ ഗൗരവമുള്ള കാര്യങ്ങളാണ്. സഹായിക്കാന്‍ പറ്റിയില്ലെങ്കില്‍ വിഡ്ഢിത്തം വിളമ്ബാതിരിക്കുക” സനുഷ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button