ട്രെയിന്‍ യാത്രക്കിടെ അപമാന ശ്രമം നേരിട്ട നടി സനുഷ വെള്ളിയാഴ്ച തൃശ്ശൂര്‍ കോടതിയില്‍ എത്തി മൊഴി നല്കി. മാതാപിതാക്കള്‍ക്ക് ഒപ്പമാണ് രണ്ട് മണിയോടെ സനുഷ കോടതിയിലെത്തിയത്. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലായിരുന്നു പതിനഞ്ച് മിനിറ്റോളം മൊഴിയെടുപ്പ്.
കേസ് അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഒരുമാസത്തിനകം കുറ്റപത്രം നല്‍കാനാണ് ശ്രമിക്കുന്നതെന്നും അന്വേഷണോദ്യോഗസ്ഥന് റെയില്‍വേ ഇന്‍സ്പെക്ടര്‍ എം.കെ. കീര്‍ത്തിബാബു പറഞ്ഞു. അറസ്റ്റിലായ പ്രതി കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസ് (40), വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡിലാണ്.
ഫെബ്രുവരി ഒന്നിന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ മാവേലി എക്സ്പ്രസിലാണ് സനുഷയ്ക്കു നേരെ കൈയേറ്റശ്രമം ഉണ്ടായത്.
Post Your Comments