Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsEntertainment

സുരേഷ്​ഗോപി; ഒരു മനുഷ്യായുസ്സിൽ തൻ്റെ സമ്പാദ്യത്തിൻ്റെ വലിയ പങ്കും സഹജീവികൾക്കു വേണ്ടി നൽകുന്ന സുരേഷേട്ടനെന്ന നിഷ്കളങ്കനായ വലിയ മനുഷ്യൻ; കുറിപ്പുമായി സന്ദീപ് ജി വാര്യർ

ഫോൺ ചെയ്ത് വിസ്മയയുടെ കുടുംബത്തിൻ്റെ അവസ്ഥ അറിഞ്ഞ് സാമ്പത്തിക സഹായം നൽകി

മലയാളികളുടെ പ്രിയതാരമാണ് നടൻ സുരേഷ് ​ഗോപി എംപി, അദ്ദേഹത്തിന്റെ സഹായങ്ങൾ അനവധി പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുള്ള കഥകൾ നാം അറിഞ്ഞിട്ടുണ്ട്. അനേകർക്ക് ആശ്രയമായും തണലായും നിലകൊള്ളുന്ന താരത്തിന്റെ മറ്റൊരു കാരുണ്യപ്രവൃത്തിയുടെ വാർത്തയാണ് പുറത്ത് വരുന്നത്.

കോവിഡ് ബാധിച്ചവർക്ക് പ്രാണവായു നൽകുന്ന പ്രാണ പദ്ധതിയുടെ ഭാ​ഗമായി വാർഡ് 11 ലേക്ക് എല്ലാ സംവിധാനവും നേരിട്ടു ചെയ്യുന്നത് സുരേഷ് ​ഗോപി എംപിയാണ്. അകാലത്തിൽ വിട പറഞ്ഞ പൊന്നുമകളായ ലക്ഷ്മിയുടെ ഓർമ്മക്കായാണ് താരം ഇത് ചെയ്യുന്നത്.

ഇപ്പോൾ സുരേഷ് ​ഗോപിയെക്കുറിച്ച് കുറിപ്പുമായി രം​ഗത്തെത്തിയിരിക്കുകയാണ് സന്ദീപ് ജി വാര്യർ. ന്മ എന്ന പദത്തിൻ്റെ പര്യായമാണ് സുരേഷ് ഗോപി . ഒരു മനുഷ്യായുസ്സിൽ തൻ്റെ സമ്പാദ്യത്തിൻ്റെ വലിയ പങ്കും സഹജീവികൾക്കു വേണ്ടി നൽകുന്ന സുരേഷേട്ടനെന്ന നിഷ്കളങ്കനായ വലിയ മനുഷ്യൻ തൃശ്ശൂരിന് മുകളിൽ വീണ്ടും സ്നേഹ വർഷം ചൊരിയുകയാണ് എന്നാണ് സന്ദീപ് ജി വാര്യർ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം….

നന്മ എന്ന പദത്തിൻ്റെ പര്യായമാണ് സുരേഷ് ഗോപി . ഒരു മനുഷ്യായുസ്സിൽ തൻ്റെ സമ്പാദ്യത്തിൻ്റെ വലിയ പങ്കും സഹജീവികൾക്കു വേണ്ടി നൽകുന്ന സുരേഷേട്ടനെന്ന നിഷ്കളങ്കനായ വലിയ മനുഷ്യൻ തൃശ്ശൂരിന് മുകളിൽ വീണ്ടും സ്നേഹ വർഷം ചൊരിയുകയാണ് .

കുറച്ചു ദിവസം മുമ്പ് സൈന്യത്തിൽ നിയമിതയായ വിസ്മയയെ പരിചയപ്പെടുത്തിയപ്പോൾ സുരേഷേട്ടൻ ശരിക്കും വിസ്മയിപ്പിച്ചു. നേരിട്ട് ഫോൺ ചെയ്ത് വിസ്മയയുടെ കുടുംബത്തിൻ്റെ അവസ്ഥ അറിഞ്ഞ് സാമ്പത്തിക സഹായം നൽകി.

 

https://www.facebook.com/Sandeepvarierbjp/posts/4550758911632506

 

കഴിഞ്ഞ ആഴ്ച കൊല്ലത്ത് കളക്ടററേറ്റ് മാർച്ചിനിടെ ഗ്രനേഡ് പൊട്ടി പരിക്കേറ്റ യുവമോർച്ച പ്രവർത്തകൻ്റെ ചികിത്സ കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഉടൻ തന്നെ അമ്പതിനായിരം രൂപയുടെ സാമ്പത്തിക സഹായം നൽകി .  നന്ദി പറയാൻ വാക്കുകളില്ല പ്രിയ സുരേഷേട്ടാ .

shortlink

Related Articles

Post Your Comments

Related Articles


Back to top button