COVID 19KeralaLatest NewsNews

“സർക്കാരിന് പണം മാത്രം മതി, അയ്യപ്പന്മാര്‍ക്ക് കോവിഡ് വരുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ല” : ബി ഗോപാലകൃഷ്ണന്‍

തൃശൂർ : നെയ്‌ത്തേങ്ങയും നെയ്യഭിഷേകവും പാടില്ല, കൂട്ടശരണം വിളിയും, വിരിവെക്കലും പാടില്ല, പമ്ബയില്‍ മുങ്ങാന്‍ പാടില്ല, പ്രസാദം വാങ്ങാന്‍ പാടില്ല. പണം മാത്രം കൊടുക്കാം, എത്ര വേണേലും കൊടുക്കാം, കടകംപള്ളി തന്ത്രിക്ക് പണം മാത്രം മതി. അയ്യപ്പന്മാര്‍ക്ക് കോവിഡ് വരുമോ ഇല്ലയോ എന്നത് പ്രശ്‌നമല്ല, പണം മാത്രമാണ് പ്രശ്നമെന്നും ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read Also : കേരളത്തിലെ ഇരുചക്ര വാഹനങ്ങളുടെ വില്‍പന 25 ലക്ഷം കടന്ന് ഹോണ്ട; 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖാപിച്ചു 

നട തുറന്ന് പൂജ മാത്രം നടത്തുന്നതിന് പകരം ആചാരലംഘനത്തോടെ ആളുകളെ പ്രവേശിപ്പിക്കുന്നത് ശബരിമല വിശ്വാസങ്ങളെ ഹനിക്കുവാന്‍ മാത്രമാണ് ഇടയാക്കുക. വിലക്കുകളോടെയുള്ള ശബരിമല തീര്‍ഥാടനം സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഗുരുസ്വാമിമാര്‍ക്ക് മല ചവിട്ടാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതും അതേസമയം മറ്റുള്ളവര്‍ക്ക മല ചവിട്ടാന്‍ കഴിയുന്നതും ആചാര വിരുദ്ധമാണെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button