തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള കോവിഡ് മാര്‍ഗ നിര്‍ദേശം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
ശബരിമല ദര്‍ശനത്തിന് എത്തുന്നവര്‍ കോവിഡ് ഇല്ലെന്ന് 48 മണിക്കൂറിനകം നടത്തിയ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ദര്‍ശനത്തിന് അനുവദിക്കൂ. തുലാമാസ പൂജയ്ക്കായി നാളെ ശബരിമല നട തുറക്കും.
വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത 250 ഭക്തര്‍ക്കാണ് ഒരു ദിവസം മലകയറാന്‍ അനുവദിക്കുക. മലകയറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കോവിഡ് രോഗം വന്ന് ഭേദമായവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യയുള്ളതിനാലാണ് ഈ തീരുമാനം. രോഗം ഇല്ലാത്തവര്‍ക്കും ഏറെ നാള് വീട്ടിലിരുന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
10 വയസിനും 60 വയസിനും ഇടയിലുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. വെര്‍ച്വല്‍ ക്യൂ വഴി രജിസ്റ്റര്‍ ചെയ്ത സമയത്തിന് ദര്‍ശനം നടത്താന്‍ ഭക്തര്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാനിറ്റൈസര്‍, മാസ്ക്, കയ്യുറ എന്നിവ കയ്യില്‍ കരുതണം. ഭക്തര്‍ കൂട്ടം കൂടി എത്താന്‍ പാടില്ല. വടശേരിക്കര, എരുമേലി എന്നിവടങ്ങളിലൂടെയോ പ്രവേശനം അനുവദിക്കൂ. മല കയറുമ്പോള്‍ മാസ്ക് ധരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലയ്ക്കലില്‍ കോവിഡ് പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പയില്‍ കുളിക്കാന്‍ അനുമതി ഉണ്ടായിരിക്കില്ല. എന്നാല്‍ കുളിക്കുന്നതിനായി പ്രത്യേക ഷവറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ബാത്ത്റൂം, സൗകര്യം പമ്ബ, നിലയ്ക്കല്‍, സന്നിധാനം എന്നിവടങ്ങളിലും ഒരുക്കിയിട്ടുണ്ട്. സാനിറ്റൈസര്‍, സോപ്പ്, വെള്ളം എന്നിവ വിവിധ പോയിന്‍്റുകളില്‍ ക്രമീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു
Post Your Comments