ഭുവനേശ്വർ: കല്യാണ സൽക്കാരങ്ങളിൽ വ്യത്യസ്‌തയുണ്ടാകുമെന്ന് ആരാണ് ആഗ്രഹിക്കാത്തത് ആരാണ്? എന്നാൽ അതിഥികളായി എത്തിയത് നായകളാണെങ്കിലോ.. എങ്കിൽ ഇതാ നായകളെ സ്വീകരിച്ച് നവദമ്പതികൾ. ഒഡിഷയിലെ ഭുവനേശ്വറില്‍ നിന്നുള്ള ദമ്പതികളാണ് വ്യത്യസ്‌ത സൽക്കാരം കാഴ്ചവെച്ചത്. ഒന്നും രണ്ടുമല്ല 500 തെരുവ് നായകള്‍ക്കാണ് ഇവര്‍ വിവാഹ ദിവസം ഭക്ഷണം നല്‍കിയത്.
ഒഡിഷയിൽ സെപ്തംബര്‍ 25നായിരുന്നു യുറീക്ക ആപ്റ്റയും ജോവാന വാങും വിവാഹിതരായത്. അന്നേ ദിവസമാണ് ഇരുവരും നായകള വിരുന്നൂട്ടിയത്. അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ഏകമ്ര എന്ന അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റുമായി സഹകരിച്ചായിരുന്നു ഭക്ഷണം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തത്. വിവാഹത്തിന് ശേഷം അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകള്‍ക്ക് സംരക്ഷണ നല്‍കുന്നതിനായി പണം സംഭാവന ചെയ്യുകയും ചെയ്തു. വിവാഹ ദിവസം സമൂഹത്തിന് വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ഇത്തരമൊരു കാര്യം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വാങ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
Read Also: ‘ മാനസിക വളർച്ചയില്ലാത്ത പാർട്ടി’; വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഖുശ്ബു
ലോക്ഡൌണ്‍ കാലത്തും യൂറിക്കയും ജോവാനയും തെരുവ് നായകള്‍ക്ക് മുടങ്ങാതെ ഭക്ഷണം നല്‍കിയിരുന്നു. ഭുവനേശ്വറിലുടനീളം 500 തെരുവു മൃഗങ്ങള്‍ക്കായി ഒരു ഫുഡ് ഡ്രൈവ് സംഘടിപ്പിക്കാന്‍ ഞങ്ങള്‍ അനിമല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് ഏകമ്ര (എഡബ്ല്യുടിഇ), അതിന്റെ സ്ഥാപകനായ പൂര്‍വി എന്നിവരുമായി ചേര്‍ന്ന് പദ്ധതിയിട്ടു. അവരുടെ അഭയത്തിനായി മരുന്നുകളും ഭക്ഷണവും ചെറിയ ധനസഹായവും ഞങ്ങള്‍ അവര്‍ക്ക് നല്‍കി, “ജോവാന വാങ് കൂട്ടിച്ചേര്‍ത്തു. വിവാഹ സമയത്തും ഇതില്‍ കൂടുതല്‍ ചെയ്യണമെന്നും ആഗ്രഹിച്ചിരുന്നു. വിവാഹം ലളിതമായിട്ടാണ് നടത്തിയതെന്നും ഇരുവരും പറഞ്ഞു. ഭുവനേശ്വറിനടുത്തുള്ള ന്യൂഗോണ്‍ എന്ന ചെറിയ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു സ്വതന്ത്ര സംവിധായകനാണ് യൂറിക്ക. ജോവാന ഡെന്റിസ്റ്റാണ്.
Post Your Comments