ചെന്നൈ: തമിഴ്‌നാട്ടില്‍ മരിച്ചെന്ന് കരുതി ഫ്രീസറില്‍ സൂക്ഷിച്ച ആള്‍ക്ക് സംസ്‌കാരത്തിന് തൊട്ടുമുമ്പ് മോർച്ചറി ജീവനക്കാരൻ ജീവനുണ്ടെന്ന് കണ്ടെത്തി.
Read Also : ഐ പി എൽ 2020 : രാജസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഡൽഹി
അതീവഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷമാണ് കുടുംബം മൊബൈല്‍ മോര്‍ച്ചറിയില്‍ വെച്ചത്. ഇദ്ദേഹത്തിന്റെ സഹോദരനാണ് മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുത്തത്.മൊബൈല്‍ മോര്‍ച്ചറിക്കകത്ത് ശ്വാസം എടുക്കാന്‍ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
മൊബൈല്‍ മോര്‍ച്ചറി തിരികെയെടുക്കാനെത്തിയ ഏജന്‍സി ജീവനക്കാരനാണ് വയോധികന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തിയത്.ഫ്രീസര്‍ തിരിച്ചെടുക്കാനെത്തിയ ജീവനക്കാരനാണ് മരിച്ചെന്ന് കരുതിയ ആള്‍ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന്‍ ഇയാളെ രക്ഷിച്ചു. ഫ്രീസറില്‍ നിന്ന് മൃതദേഹം മാറ്റുന്നതിനിടെയാണ് മരിച്ചെന്ന് കരുതിയ ആള്‍ ശ്വാസം എടുക്കുന്നതായും കൈകള്‍ അനക്കുന്നതായും ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
സേലത്താണ് എഴുപത്തിയാറുകരനെ ഒന്നരദിവസം മുഴുവന്‍ അബദ്ധവശാല്‍ ബന്ധുക്കള്‍ ഫ്രീസറില്‍ സൂക്ഷിച്ചത്.ശവസംസ്‌കാരത്തിനുള്ള അവസാന വട്ട തയാറെടുപ്പുകള്‍ നടക്കുന്നതിനിടെ എഴുപത്തിയാറുകാരനായ ബാലസുബ്രഹ്മണ്യന് ഫ്രീസറില്‍ നിന്ന് ജിവിതത്തിലേക്ക് മോചനം ലഭിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി അവസാനമായി കാണാനെത്തിയ ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും, ആത്മാവ് പൂര്‍ണമായും വിട്ടുപോകാത്തതിനാലാണ് കൈകകള്‍ അനക്കുന്നതെന്നായിരുന്നു വിചിത്രമായ മറുപടി.
നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതോടെ, സേലം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെത്തി പരിശോധന നടത്തുകയായിരുന്നു. മരിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റി. ജീവന് ഭീഷണിയാകുന്ന തരത്തില്‍ അശ്രദ്ധമായി പെരുമാറിയതിന് ബന്ധുക്കള്‍ക്ക് എതിരെ കേസ് എടുത്തു.സ്വകാര്യ കമ്പനിയിലെ സ്റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ബാലസുബ്രഹ്മണ്യ കുമാര്‍ സഹോദരനും ഭിന്നശേഷിക്കാരിയായ അനന്തിരവള്‍ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
Post Your Comments