തിരുവനന്തപുരം: സംസ്ഥാനത്ത് തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപ കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത. നാളെ രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട്് വരെയുളള കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
കേരള തീരത്ത് 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.മത്സ്യത്തൊഴിലാളികളും തീരപ്രദേശവാസികളും ഈ കാലയളവില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.
സംസ്ഥാനത്തെ മലയോരങ്ങളിലും വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കനത്ത മഴയുണ്ടാകും. തമിഴ്നാട്ടിലും അതിന്റെ ഭാഗമായി പാലക്കാടും കനത്തമഴ പെയ്തേക്കാം. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. അതേസമയം കേരളത്തില്‍ ഒരിടത്തും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പോലുളള ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ല.
Post Your Comments