ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണ് തൈര്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ തൈര് സഹായിക്കുന്നു. എന്നാല്‍ ശരിയായ സമയത്ത് തൈര് കഴിച്ചില്ലെങ്കില്‍ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രാത്രി തൈര് കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?
ദഹന പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഒരു ഉത്തമ പ്രതിവിധിയാണ് തൈര്. ഇത് വയറു വീര്‍ക്കല്‍, മറ്റ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരമാണ് തൈര്. പാലിനേക്കാള്‍ ആരോഗ്യ സംരക്ഷണത്തിനായി തൈര് ഉപയോഗിക്കാം. തൈരിലുള്ള കാല്‍സ്യത്തിന്‍റെ അളവ് കൂടുതലാണ് എന്നുമാത്രമല്ല, പാലിനേക്കാള്‍ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതുമാണ്.
ഹാങ് ഓവര്‍, അതിശക്തമായ തലവേദന- ഇതിനെ രണ്ടും ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. ഹാങ്‌ഓവര്‍ മാറുന്നതിനായി ഒരു സ്പൂണ്‍ തൈരോ അല്ലെങ്കില്‍ ഒരു കപ്പ് തൈരോ കഴിക്കാവുന്നതാണ്. തടി കുറക്കുന്നതിനും ശരീരത്തിലെ ഫാറ്റ് കുറക്കുന്നതിനും സഹായിക്കുന്നു തൈര്. തൈരില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പാലിനെപ്പോലെ തന്നെ ഉപയോഗിക്കാവുന്നതാണ്.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തൈര് സഹായിക്കുന്നു. ഇത് ശരീരത്തിന് വളരെയധികം സഹായിക്കുന്നു. ജലദോഷം, പനി എന്നീ പ്രശ്നങ്ങളെയെല്ലാം ഇത് ഇല്ലാതാക്കുകയും ചെയ്യുന്നു.
കൊഴുപ്പിന്‍റെ നല്ല രൂപമാണ് തൈര്. തൈരിലെ കൊഴുപ്പ് ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ ആഗിരണം ചെയ്യുന്നതിന് ഏറ്റവും പറ്റിയ ഒരു പദാര്‍ത്ഥമാണ് തൈര്. ഇത് ശരീരത്തിലെ മിനറല്‍സിനേയും മറ്റും ശരീരത്തിന് സഹായിക്കുന്ന രീതിയില്‍ ആക്കി മാറ്റുന്നു. ഊര്‍ജ്ജം നല്‍കുന്ന കാര്യത്തിലും മികച്ച് നില്‍ക്കുന്ന ഒന്നാണ് തൈര്. ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ നിലനില്‍ക്കാന്‍ തൈര് സഹായിക്കുന്നു. അതിനായി രാവിലെ അല്‍പം തൈര് കഴിക്കുന്നത് നല്ലതാണ്.
Post Your Comments