തിരുവനന്തപുരം: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എൻസിപി നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് സിപിഎം. പാലയിൽ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുമ്പോൾ മാണി സി കാപ്പൻ ഉയർത്തുന്ന കലാപക്കൊടിയാണ് തലവേദന.
പാലായും കുട്ടനാടും വിട്ടുകൊടുക്കാനാവില്ലെന്ന് എൻസിപി ഉറച്ച നിലപാടെടുത്തെന്നാണ് സൂചന. മാണി സി കാപ്പൻ ദേശിയ അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടെന്നാണ് പവാറിന്റെ നിർദേശം. ശരത് പവാർ സിപിഐഎം ദേശീയ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ എൽഡിഎഫ് വിടേണ്ടതില്ല എന്ന നിലപാടിലാണ് ശശീന്ദ്രൻ. അതിനാൽ എൻസിപിയിൽ രണ്ട് പക്ഷം രൂപപ്പെട്ടിട്ടുണ്ട്. മാണി സി കാപ്പൻ പക്ഷവും, ശശീന്ദ്രൻ പക്ഷവും.
അതേസമയം, എൻസിപിക്കായി വാതിൽ തുറന്നിരിക്കുകയാണ് യുഡിഎഫ്. മാണി സി കാപ്പനുമായി കോൺഗ്രസ് രഹസ്യ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. പാലാ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും എൻസിപിയെ മുന്നണിയിലെടുക്കാമെന്നും വാഗ്ദാനം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം.
Post Your Comments