ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്തവര്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ നിയമം വേണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി. ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡേ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടി നോട്ടീസ് അയച്ചത്.
യു.പിയിലെ നിയമവിദ്യാര്‍ഥികളായ സ്‌കന്ദ് ബാജ്‌പേയ്, അഭ്യൂദയ് മിശ്ര എന്നിവരാണു ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.ഓണ്‍ലൈന്‍ വേട്ടക്കാര്‍ക്ക് എളുപ്പത്തില്‍ ഇരകളാകുന്നത് കുട്ടികളാണെന്നും ഇവര്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ എളുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടുകയും തെറ്റിദ്ധരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
read also:“അവർക്കാവശ്യം ബുദ്ധിയില്ലാത്ത ആളുകളെ, പാർട്ടിക്കുള്ളിൽ സത്യങ്ങൾ പറയാൻ പറ്റില്ല” – ഖുശ്‌ബു സുന്ദർ
നിലവില്‍ സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നു കുട്ടികളെ വിലക്കുന്ന നിയമങ്ങളൊന്നും ഇന്ത്യയില്‍ ഇല്ലെന്നും ജുലൈയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുണ്ട്.ഡിസംബറിലാവും കേസില്‍ ഇനി വാദം കേള്‍ക്കല്‍.
Post Your Comments