Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NattuvarthaLatest NewsKeralaNewsIndia

ഇതാണോ ഹാക്കർമാരുടെ ജോലി?.. ശ്രീരാമകൃഷ്ണനെ നൈസായി ട്രോളി സന്ദീപ് ജി വാര്യർ; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ചിത്രം; ആഘോഷമാക്കി ട്രോളൻമാരും

തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി രം​ഗത്തെത്തി

തന്റെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഹാക്ക് ചെയ്തന്നെ പരാതിയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹൗറ മോഡല്‍ ഹാങ്ങിങ് ബ്രിഡ്ജിന് കിഫ്‌ബി അംഗീകാരം ലഭിച്ചത് സംബന്ധിച്ച് ശ്രീരാമകൃഷ്ണന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന് താഴെ അഭിനന്ദിച്ച് അദ്ദേഹത്തിന്‍റെ തന്നെ കമന്‍റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് തന്‍റെ ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സ്പീക്കര്‍ വ്യക്തമാക്കി രം​ഗത്തെത്തിയത്.

 

പൊന്നാനിയിൽ നിർമ്മാണനുമതി ലഭിച്ചു ടെൻഡർ നടപടികളിലേക്ക് പോകുന്ന അഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ചു ഇന്നലെ എന്റെ ഫേസ്ബുക്ക്‌ പോസ്റ്റിൽ “എന്നെ അഭിനന്ദിച്ചു കൊണ്ട് ഞാൻ തന്നേ കമെന്റ് ചെയ്തതായി” കാണുകയുണ്ടായി. മിനിട്ടുകൾ കൊണ്ട് ആ കമെന്റിൽ നിരവധി റിയാക്ഷനുകളും റിപ്ലേ കമെന്റുകളും വരികയും, സ്ക്രീൻ ഷോട്ട് എടുത്ത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതായി കണ്ടു. അക്കൗണ്ട് ഹാക്ക് ചെയ്ത് കൊച്ചിയിൽ നിന്നും കമന്റിട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ തെളിവ് സഹിതം പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

ഹാക്ക് ചെയ്തവരുടെ കുബുദ്ധിയല്ലാതെ ഇതിൽ മറ്റൊന്നുമില്ലെന്നു എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു- സ്പീക്കര്‍ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു. എന്നാൽ നിമിഷങ്ങൾ കൊണ്ട് സ്വന്തം പോസ്റ്റിൽ സ്വയം പുകഴ്ത്തിയിട്ട വാക്കുകൾ ട്രോളൻമാരടക്കം ഏറ്റെടുക്കുകയായിരുന്നു.

സന്ദീപ് ജി വാര്യർ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇട്ട കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാണാം സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ തകർപ്പൻ ട്രോൾ.

 

 

https://www.facebook.com/Sandeepvarierbjp/posts/4546104398764624

shortlink

Related Articles

Post Your Comments

Related Articles


Back to top button