Latest NewsIndiaNews

സ്റ്റൈൽ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ല; വിജയദശമി ദിനത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടൻ എന്ന് സൂചന.വിജയദശമി ദിനത്തിൽ സൂപ്പർതാരം പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടിൽ വഴിതുറക്കുന്നതാകും രജനിയുടെ പാർട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ നെഞ്ചിടിപ്പേറ്റുകയാണ്.

Read also: ഫോർട്ട്കൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കളെ മർദിച്ച സംഭവം; പൊലീസുകാരെ സ്ഥലം മാറ്റി

”നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നതാണ്. കോവിഡ് വ്യാപനത്തിന് മുൻപുതന്നെ ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു”- രജനിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

”രജനികാന്ത് ഇതിനോടകം തന്നെ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച് കഴിഞ്ഞു. ജനുവരി മുതൽ തമിഴ്നാടിന്റെ അങ്ങോളമിങ്ങോളം തെരുവിലിറങ്ങി ആത്മീയ രാഷ്ട്രീയ തരംഗം തീർക്കുന്നതിനാണ് അദ്ദേഹം തയാറെടുക്കുന്നത്. ബിഹാർ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരുടെ കണ്ണുകൾ തമിഴ്നാട്ടിലേക്കാകും”- ഹിന്ദുമക്കൾ കക്ഷി സ്ഥാപകൻ അർജുൻ സമ്പത്ത് പറയുന്നു.

”ശരിയായ സമയത്ത് രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്നാണ് രജനികാന്ത് പറഞ്ഞിട്ടുള്ളത്. മഹാമാരി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നുമില്ലാത്ത ഈ സമയത്ത് വലിയ ജനക്കൂട്ടം സംഘടിപ്പിക്കുന്നതും അതുവഴിയുണ്ടാകുന്ന ആരോഗ്യ സുരക്ഷാകാര്യത്തിലും രജനികാന്ത് ആശങ്കാകുലനാണ്.” ദളിത് രാഷ്ട്രീയ നേതാവും മുൻ നിയമസഭാംഗവുമായിരുന്ന സി കെ തമിളരശൻ പറയുന്നു.

”രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം 200 ശതമാനം ഉറപ്പാണ്. ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ രജനികാന്തിൽ നിന്ന് പ്രത്യേക നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാർട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിച്ചുകഴിഞ്ഞാൽ അതിശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ”- രജനി മക്കൾ മൺറത്തിന്റെ ഒരു ജില്ലാ പ്രസിഡന്റ് പറയുന്നു.

shortlink

Post Your Comments


Back to top button