ലഡാക്ക്: കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ലഡാക്കിലെ സൈനികരെ സന്ദര്‍ശിക്കും. ഉയര്‍ന്ന ആള്‍റ്റിറ്റിയൂഡില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റ് ഉപകരണങ്ങളും സംബന്ധിച്ച് നേരിട്ട് അഭിപ്രായം തേടുന്നതിനാണ് പാര്‍ലമെന്ററി സമിതിയുടെ സന്ദര്‍ശനം.
ലഡാക്കില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന സൈനികര്‍ക്ക് ഉയര്‍ന്ന ആള്‍റ്റിറ്റിയൂഡില്‍ ജോലി ചെയ്യുന്നതിനുള്ള വസ്ത്രങ്ങളുടെ ക്ഷാമം നേരിടുന്നുവെന്ന് അടുത്തിടെ സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ലമെന്ററി സമിതി ലഡാക്ക് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഒക്ബോര്‍ 28-29 തീയതികളില്‍ ലഡാക്ക് സന്ദര്‍ശിക്കാനാണ് പാര്‍ലമെന്ററി സമിതി തീരുമാനിച്ചിരിക്കുന്നത്.
Post Your Comments