Latest NewsKeralaCinemaMollywoodNewsEntertainment

നിവിൻ പോളിയുടെ അപ്പാർട്ട്‌മെന്റിലെത്തിയ മാധ്യമ പ്രവർത്തകരെ മടക്കിയയച്ചു

പുരസ്‌ക്കാരം ലഭിച്ചതിന് ശേഷം നിവിന്റെ പ്രതികരണം അറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരെ താരത്തിന്റെ കുടുംബം

അന്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനത്തില്‍ അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടിയ നടൻ നിവിന്‍ പോളിയുടെ പ്രതികരണം അറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരെ നിരാശരാക്കി താരം.

അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ മാധ്യമങ്ങള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പിന്നിലുള്ള നിവിന്റെ അപ്പാര്‍ട്ട്‌മെന്റിലെത്തിയിരുന്നു. എന്നാൽ സുരക്ഷാ ജീവനക്കാര്‍ മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് കടത്തിവിട്ടിരുന്നു. എന്നാൽ അൽപ്പസമയത്തിനുള്ളിൽ അപ്പാർട്ട്മെൻ്റിൽ നിന്നും മടങ്ങിപ്പോകാനായിരുന്നു മാധ്യമ പ്രവർത്തകർക്ക് നിർദ്ദേശം.
ഇത് ഗതാഗത തടസ്സം മൂലമാണെന്നാണ് മാധ്യമപ്രവർത്തകർ ആദ്യം കരുതിയത്. പക്ഷെ അധികം വൈകാതെ സ്ഥലം കാലിയാക്കിയേ മതിയാവൂ എന്ന കർശന നിർദേശം സുരക്ഷാ ജീവനക്കാരിൽ നിന്നും ലഭിച്ചു. ഇതേ തുടർന്ന് മാധ്യമപ്രവർത്തകർ മടങ്ങി.

ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പ്രത്യേക പരാമര്‍ശം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button