Latest NewsKeralaNews

കോവിഡ് പ്രതിരോധത്തിന് 10 കോടി രൂ‌പ നൽകാനുള്ള മുസ്‍ലിം ലീഗ് തീരുമാനത്തിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം

മലപ്പുറം : മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി 10 കോടി രൂ‌പ നൽകാനുള്ള മുസ്‍ലിം ലീഗ് തീരുമാനത്തിനെതിരെ പാർട്ടി ഗ്രൂപ്പുകളിൽ ലീഗ് പ്രവർത്തകരുടെ പ്രതിഷേധം. എതിർപ്പ് സോഷ്യൽ മീഡിയകളിലൂടെയും ലീഗ് അണികൾ പ്രകടിപ്പിക്കുന്നുണ്ട്.

മലപ്പുറം ജില്ലക്ക് വേണ്ട കാര്യങ്ങൾ ചോദിച്ച് വാങ്ങാൻ ലീഗിന്‍റെ ജനപ്രതിനിധികൾക്ക് കഴിവില്ലെന്ന് തെളിയിച്ചിരിക്കുയാണെന്ന വാദമാണ് ലീഗിനെ എതിർക്കുന്നവർ ഉയർത്തുന്നത്. മലപ്പുറം കലക്ടർ കെ ഗോപാലകൃഷ്ണൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും കണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചിരുന്നു. 10 കോടി രൂപ നൽകാമെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഉറപ്പ് നൽകി. ലീഗ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ വഴിയും സ്പോൺസർഷിപ്പിലൂടെയും കെ എം സി സി മുഖേനയും പണം സ്വരൂപിക്കുകയാണ് ലക്ഷ്യം.

എന്നാൽ ഇതിന് പിന്നാലെയാണ് ലീഗിന്‍റെ വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയർന്നത്. പാർട്ടി പ്രവർത്തകർ ഫെയ്സ് ബുക്കിലൂടെയും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ലീഗ് മുഖപത്രത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഇതിന്‍റെ പകുതി മനസ്സ് കാണിക്കണമെന്ന തരത്തിലാണ് പാർട്ടി ഗ്രൂപ്പുകളിലെ ചർച്ച.

shortlink

Related Articles

Post Your Comments

Related Articles


Back to top button