തിരുവനന്തപുരം: ജോസ് കെ.മാണി എല്‍ഡിഎഫിലേയ്ക്ക് ചേക്കേറിയപ്പോള്‍ മധ്യകേരളത്തില്‍ പ്രതീക്ഷയോടെ എന്ഡഡിഎ ഇനി മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. ജോസ് കെ മാണി ഇടത് പക്ഷത്ത് എത്തിയതോടെ മധ്യകേരളത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇവിടെ മത്സരം ഇനി ഇടതുമുന്നണിയും എന്‍ഡിഎയും തമ്മിലായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
ഇടതു മുന്നണി ജോസ് കെ മാണിയെ അഴിമതിക്കേസുകള്‍ വെച്ച് ബ്ലാക്ക്‌മെയില്‍ ചെയ്താണ് മുന്നണി മാറ്റിയതെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ബാര്‍ക്കോഴ കേസ് മാത്രമല്ല ഒരു ഫാക്ടറിയുമായി ബന്ധപ്പെട്ട കേസും മാര്‍ക്കറ്റിംഗ് ഫെഡറേഷനുമായി ബന്ധപ്പെട്ട മറ്റൊരു കേസും ഉപയോഗിച്ചാണ് സി.പി.എം കേരളാകോണ്‍ഗ്രസിനെ ബ്ലാക്ക്‌മെയില്‍ ചെയ്തത്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന് പറഞ്ഞ് സമരം ചെയ്തയാളാണ് പിണറായി വിജയന്‍ എന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
Post Your Comments