ന്യൂയോര്‍ക്ക് : യുഎന്നിലെ വിവിധ കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ കരുത്തുറ്റ പ്രകടനം കാഴ്ച്ച വയ്ക്കുമ്പോള്‍ കമ്യൂണിസ്റ്റ് ചൈന നേരിടുന്നത് വന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചൈന കൗണ്‍സില്‍ സ്ഥാനത്തെത്തിയെങ്കിലും പിന്തുണയായി വളരെ കുറച്ച് വോട്ടുകളാണ് ലഭിച്ചത്.
അതേസമയം യുഎന്‍ സുരക്ഷ കൗണ്‍സിലിലെ താത്കാലിക അംഗങ്ങളെ കണ്ടെത്താന്‍ നേരത്തെ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇന്ത്യ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. 192 അംഗരാജ്യങ്ങളില്‍ 184 രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ച് വോട്ട് ചെയ്തു. ഇത്രയും രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്ക് ലഭിച്ചത് ചൈനയെ ഞെട്ടിക്കുകയും ചെയ്തിരുന്നു.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനങ്ങള്‍ക്കായി അഞ്ച് രാജ്യങ്ങളാണ് മത്സരിച്ചത്.
169 വോട്ടുകള്‍ നേടി പാകിസ്താനും 164 വോട്ടുകള്‍ നേടി ഉസ്ബക്കിസ്ഥാനും 150 വോട്ടുകള്‍ നേടി നേപ്പാളും കൗണ്‍സിലില്‍ ഇടം നേടിയപ്പോള്‍ കൗണ്‍സിലില്‍ ഇടം കിട്ടിയെങ്കിലും ചൈനയ്ക്ക് ലഭിച്ചത് 139 വോട്ടുകള്‍ മാത്രമാണ്. അതേസമയം സുരക്ഷ കൗണ്‍സിലിലേക്കുള്ള താത്കാലിക അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇന്ത്യ തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു.
കമ്യൂണിസ്റ്റ് ഏകാധിപത്യ ഭരണം നടക്കുന്ന ചൈനയെപ്പോലെയുള്ള രാജ്യങ്ങള്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗമാകുന്നത് വിരോധാഭാസമാണെന്ന് മിക്ക അംഗരാജ്യങ്ങളും പ്രതികരിക്കുകയും ചെയ്തു.ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ നേടുന്ന പ്രസിദ്ധിയും പിന്തുണയും ആശങ്കപ്പെടുത്തുന്നതാണെന്ന് ചൈനീസ് മാദ്ധ്യമങ്ങളും പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ ലോക വേദികളില്‍ ഇങ്ങനെ നാണം കെടുന്നത് ചൈനക്ക് വലിയ തിരിച്ചടിയാവുകയാണ്.
Post Your Comments