Latest NewsIndiaInternational

അടുത്തവര്‍ഷത്തോടെ ഇന്ത്യ നഷ്ടങ്ങള്‍ നികത്തും, ചൈനയെ പിന്നിലാക്കി വളരുമെന്ന് ഐഎംഎഫ്

രാജ്യാന്തര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

കൊറോണ ഭീതിയുടെ ആഘാതം മുന്‍നിര്‍ത്തി നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 10.3 ശതമാനം ചുരുങ്ങുമെന്ന് രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). ഇതേസമയം, അടുത്തവര്‍ഷം ഇന്ത്യ നഷ്ടങ്ങള്‍ നികത്തും; മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്തും. ആഗോളതലത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഇന്ത്യയായിരിക്കും മുന്നിലെന്നും രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു.

2021 -ല്‍ ഇന്ത്യ 8.8 ശതമാനം വളര്‍ച്ച കുറിക്കുമെന്ന് ചൊവ്വാഴ്ച്ച രാജ്യാന്തര നാണ്യനിധി പ്രവചിച്ചു. വളര്‍ച്ചയുടെ കാര്യത്തില്‍ ചൈനയെപ്പോലും ഇന്ത്യ പിന്നിലാക്കും. അടുത്തവര്‍ഷം 8.2 ശതമാനം വളര്‍ച്ചാനിരക്കായിരിക്കും ചൈന കാഴ്ച്ചവെക്കുകയെന്ന് ഐഎംഎഫിന്റെ ‘വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലുക്ക്’ റിപ്പോര്‍ട്ട് പറയുന്നു. രാജ്യാന്തര നാണ്യനിധിയുടെയും ലോകബാങ്കിന്റെയും വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

നിലവില്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മോശമാണെന്ന് രാജ്യാന്തര നാണ്യനിധി വിലയിരുത്തുന്നു. ഈ വര്‍ഷം ആഗോള വളര്‍ച്ച 4.4 ശതമാനമായി പരിമിതപ്പെടുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ 2021 -ല്‍ ചിത്രം ഭേദപ്പെടും. മൊത്തം ആഗോള വളര്‍ച്ച 5.2 ശതമാനം തൊടുമെന്നാണ് കണക്കുകൂട്ടല്‍. ഈ വര്‍ഷം അമേരിക്കയുടെ സാമ്പത്തികനില 5.8 ശതമാനം ഇടിയുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. അടുത്തവര്‍ഷത്തോടെ അമേരിക്ക 3.9 ശതമാനം വളര്‍ച്ച കൈവരിക്കും.

read also: തെലങ്കാനയിൽ കനത്ത മഴ; വീടുകള്‍ക്ക്​ മുകളിലേക്ക്​ ചുറ്റുമതില്‍ ഇടിഞ്ഞുവീണ്​ ഒമ്പതുമരണം

ഇതേസമയം, ലോകത്തെ മുന്‍നിര രാജ്യങ്ങളില്‍ ചൈന മാത്രമായിരിക്കും വളര്‍ച്ചയോടെ (1.9 ശതമാനം) ഈ വര്‍ഷം പിന്നിടുകയെന്നും ഐഎംഎഫ് പറയുന്നുണ്ട്. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയുടെ സ്ഥിതി ഇപ്പോള്‍ അതീവഗുരുതരമാണ്. രണ്ടാം പാദത്തില്‍ ജിഡിപി വളര്‍ച്ച 25 ശതമാനത്തോളം വീണു. ഒപ്പം വൈറസുവ്യാപനം തടയാനുള്ള നടപടികള്‍ രാജ്യത്തെ വിതരണ ശൃഖലയെ സാരമായി ബാധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button