COVID 19KeralaLatest NewsNewsIndia

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ നാളെമുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ അധിക ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ അറിയിച്ചു . ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് അടിയന്തിരമായി പരിഹരിക്കുക, തുടര്‍ച്ചയായ കോവിഡ് ഡ്യൂട്ടിക്ക് ശേഷം ലഭിച്ചിരുന്ന ഏഴ് ദിവസത്തെ നിരീക്ഷണ അവധി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.

Read Also : ‘കൊല അരുത്’ : സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

കോവിഡ് പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധമെന്നാണ് കെജിഎംഒഎ അറിയിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. സര്‍ക്കാര്‍ നേരത്തെ മാറ്റിവെച്ച ശമ്ബളം ഉടന്‍ വിതരണം ചെയ്യുക, ലീവ് സറണ്ടര്‍ ആനുകൂല്യം പുനസ്ഥാപിക്കണം, ഇനിയൊരു ശമ്ബളം മാറ്റിവെയ്ക്കല്‍ ഉണ്ടാകുകയാണെങ്കില്‍ അതില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button