ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡീസല്‍, പെട്രോൾ, മണ്ണെണ്ണ ജനറേറ്ററുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. ഡല്‍ഹിയിലും എന്‍സിആറിലും വ്യാഴാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. അവശ്യസര്‍വീസുകള്‍ക്ക് നിരോധനം ബാധകമല്ല.
ശൈത്യകാലം ആരംഭിച്ചതും അയല്‍സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കൃഷി അവശിഷ്ടങ്ങള്‍ വന്‍തോതില്‍ തീയിടുന്നതുമാണ് വായുമലീനകരണത്തിന്റെ തോത് വര്‍ധിക്കുന്നതിന് ഇടയാക്കിയത്. വായുഗുണനിലവാരം വളരെ കുറഞ്ഞ തോതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി രേഖപ്പെടുത്തുന്നത്.
ഇതേത്തുർന്നാണ് ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ ജനറേറ്ററുകള്‍ ഒക്ടോബര്‍ 15 മുതല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പ്രവർത്തിപ്പിക്കരുതെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി നിര്‍ദേശിച്ചത്.
Post Your Comments