Latest NewsKeralaNews

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

 

 

കൊല്ലം : ആരോഗ്യ വകുപ്പിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക് എന്നാല്‍ കോവിഡ് ഡ്യൂട്ടിയെ സമരം ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കി. കൊവിഡ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ള ജോലികളില്‍ സര്‍ക്കാര്‍ അമിത സമ്മര്‍ദം ചെലുത്തുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. എന്നാല്‍ സമരം കൊവിഡ് ഡ്യൂട്ടിയെ ബാധിക്കില്ല. കൊവിഡ് ഇതര പരിശീലനം, ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സൂം മീറ്റിംഗുകള്‍ എന്നിവ ബഹിഷ്‌കരിക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക വാട്സ്അപ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം ഒഴിയുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

അമിതജോലിഭാരം കൊണ്ട് തളര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന സംഘടനയുടെ നിരന്തര അഭ്യര്‍ത്ഥന അംഗീകരിക്കാത്ത സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ നടപ്പിലാക്കിയത് കൊവിഡ് ആശുപത്രികളിലെ അതികഠിനമായ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷമുള്ള അവധി അവസാനിപ്പിച്ചു കൊണ്ടുള്ള തീരുമാനമാണ്. നീതി നിഷേധത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണ് ഇത്. ഇതുള്‍പ്പടെ സംഘടന ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 15 മുതല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അധിക ജോലികളില്‍ നിന്ന് വിട്ടു നില്‍കുന്നതായിരിക്കും. രോഗീപരിചരണത്തെയും കൊവിഡ് പ്രതിരോധ ചികിത്സ പ്രവര്‍ത്തനങ്ങളെയും ബാധിക്കാത്ത രീതിയിലായിരിക്കും പ്രതിഷേധ പരിപാടികളെന്ന് കെജിഎംഒഎ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button