KeralaLatest NewsNews

‘കൊല അരുത്’ : സംസ്ഥാനത്തെ ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : ‘കൊല അരുത്’ എന്ന സന്ദേശമുയര്‍ത്തി, കോണ്‍ഗ്രസ്-ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരെ നാടുണരുക എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. യൂണിറ്റിലെ 5 കേന്ദ്രങ്ങളിലായി ഒന്നേകാല്‍ ലക്ഷം കേന്ദ്രങ്ങളിലാണ് ഇന്ന് ധര്‍ണ്ണ സംഘടിപ്പിച്ചത്.

Also  Read : കേരളത്തിലെ ഇരുചക്ര വാഹനങ്ങളുടെ വില്‍പന 25 ലക്ഷം കടന്ന് ഹോണ്ട; 11,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ പ്രഖാപിച്ചു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് തിരുവനന്തപുരം പാളയത്ത് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് തിരുവനന്തപുരം വഞ്ചിയൂരും സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരത്ത് ചാലയിലും പരിപാടി ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ എസ്.കെ.സജീഷ് കോഴിക്കോട് പേരാമ്പ്രയിലും ജോ. സെക്രട്ടറി വി.കെ.സനോജ് തിരുവനന്തപുരത്ത് പേരൂർക്കടയിലും പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തുന്നതിന്റെ ഭാഗമായി സാംസ്‌കാരിക നായകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കുകയും കെ.ഇ.എന്‍, എം.മുകുന്ദന്‍, കെ.പി.രാമനുണ്ണി തുടങ്ങി സാഹിത്യ മേഖലയിലെതന്നെ നിരവധി പ്രമുഖര്‍ ഡിവൈഎഫ്‌ഐയുടെ ക്യാമ്പയിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് -ബിജെപി കൊലപാതക രാഷ്ട്രീയത്തിനെതിരായ പ്രതിഷേധ ധര്‍ണ്ണ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് നടത്തിയതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button