NattuvarthaLatest NewsCinemaNews

നടി ഡിനിയുടെ ലിവിംങ് ടു​ഗെദർ പാർട്നർ എസ്ജി വിനയൻ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം കോടതി തള്ളി, പോക്സോ കേസിൽ ഉൾപ്പെട്ട നടി ഡിനിക്കെതിരെ വീണ്ടും പരാതി; ഞെട്ടിത്തരിച്ച് ജനങ്ങൾ

കേരളത്തിൽ വൻ ഹിറ്റായി മാറിയ ചന്ദന മഴ സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഡിനി ഡാനിയേല്‍. നിരവധി സിനിമകളിലും സീരിയലുകളിലും താരം വേഷമിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡിനിയും ലിവിങ് ടുഗെദര്‍ പാര്‍ട്നെര്‍ വിനയനും പോക്‌സോ കേസില്‍ കുടുങ്ങിയിരിക്കുകയാണ് എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

കൂടാതെ ഇനി ഇരുവരും കേരളത്തില്‍ വന്നാല്‍ ഉടന്‍ തന്നെ അറസ്റ്റിലാകും, നടിക്കും പാർട്നർക്കുമെതിരെ പൊലീസ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പക്ഷെ നടി ഡിനി ഡാനിയേലിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച വീണ്ടും കൊച്ചി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു, പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പോലീസില്‍ പരാതി നല്‍കിയത്. ഡിനിക്ക് എതിരെ ഇതിന്റെ പേരില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്ന് സൂചന

ഏറെ നാൾ മുൻപ് ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവിനെ അടുത്തു കൂടുകയായിരുന്നു വിനയന്‍. അതിന് വേണ്ടി തന്നെ ഡിനിയിലൂടെ ഈ സുഹൃത്ത് ബന്ധം വളര്‍ത്തിയിരുന്നു. വിനയന്റെ വീട്ടില്‍ ഒരു ദിവസം പെണ്‍കുട്ടിയും അമ്മയും എത്തിയപ്പോഴാണ് പീഡനം നടന്നത്. കുട്ടിയുടെ മാതാവിനെയും കൊണ്ടു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഡിനി പുറത്തു പോയപ്പോഴാണ് വിനയന്‍ പെണ്‍കുട്ടിയെ പീഡത്തിന് ഇരയാക്കിയത്. മകളെ തനിച്ചാക്കി പോകാന്‍ മടിച്ച മാതാവിനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഡിനി. പീഡനത്തിന് സഹായിക്കാനായിരുന്നു മാതാവുമായി ഡിനി പുറത്ത് പോയത്.

എന്നാൽ തന്ത്രപരമായി’കൊച്ച്‌ ഉറങ്ങിക്കോട്ടെ…ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മള്‍ക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയന്‍) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞിരുന്നതും. കുട്ടി അമ്മയോട് സംഭവത്തെക്കുറിച്ച്‌ കുറിച്ചു തുറന്ന് പറഞ്ഞിരുന്നില്ല. മൂന്നാഴ്‌ച്ചയോളം പെണ്‍കുട്ടി സ്‌കൂളില്‍ പോയതുമില്ല. പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടില്‍ പറഞ്ഞത്.. തുടര്‍ന്ന് സ്‌കൂളില്‍ പോയ പെണ്‍കുട്ടി അദ്ധ്യാപകരോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു, ഇതോടെയാണ് സീരിയൽ താരത്തിന്റെ വീട്ടിൽ വച്ചു നടന്ന പീഡനകഥ പുറം ലോകം അറിഞ്ഞത്.

shortlink

Post Your Comments


Back to top button