ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വീണ്ടും നേരിയ വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,509 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ 55,342 പേർക്കായിരുന്നു രോഗബാധ. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 72,39,390 ആയി.
24 മണിക്കൂറിനിടെ കൊവിഡ് മൂലം 730 പേര് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,10,586 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 8,26,876 പേര് ചികിത്സയില്‍ കഴിയുന്നു. 63,01,928 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,45,015 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 9,00,90,122 ആയി ഉയർന്നെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി.
Post Your Comments