കൊച്ചി : യൂ ട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ സർക്കാർ ഇന്ന് ഹൈക്കോടതിയെ നിലപാടറിയിക്കും.
നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതി മൂവരുടെയും ജാമ്യാപേക്ഷ തള്ളിയിരുന്നു. മുൻകൂർ ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു കീഴ്ക്കോടതിയിൽ സർക്കാരെടുത്ത നിലപാട്. അതേനിലപാട് തന്നെ ഹൈക്കോടതിയിലും സ്വീകരിക്കാനാണ് സർക്കാർ നീക്കം. ജാമ്യഹർജി ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കും.
Post Your Comments