ബാലിശമായ കാരണങ്ങൾ നിരത്തി താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജിവച്ച് പുറത്ത്പോയ വിഷയം വൻ രീതിയിൽ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.
എന്നാൽ സെലക്ടീവായി മാത്രം കാര്യങ്ങളെ സമീപിക്കുന്ന, പ്രതികരിക്കുന്ന നടിയുടെ രീതികളെ അന്നും ഇന്നും ഭൂരിഭാഗം പേരും വിമർശിച്ച് രംഗത്തെത്തിയിരുന്നു. എല്ലാ സംഭവങ്ങളിലും പക്ഷപാത നയം സ്വീകരിച്ചുമാത്രം രംഗത്തെത്തുന്ന പാർവതിയെ നിശിതമായി വിമർശിച്ച് അധ്യാപകനും, എഴുത്തുകാരനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്.
അമ്മയെന്ന സംഘടനയിൽ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം. പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മികരോഷം തുളുമ്പുന്നുണ്ട് .. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങൾ .
ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു..താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത “മാറമ്പള്ളി മാനസികാവസ്ഥ” യാണോ ഇത് എന്നറിയില്ല..
ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം..പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല. പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ?പാർവ്വതിക്കുഞ്ഞേ .. നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നൽകുന്നുള്ളൂ. നീയില്ലെങ്കിലും മലയാളസിനിമ മുന്നോട്ട് പോകും.പാർവ്വതി ഒരു “ലേഡീ ജയസൂര്യ ” പോലുമല്ല എന്നോർക്കണം.
അമ്മയിൽ നിന്ന് രാജിവച്ച സ്ഥിതിക്ക് പാർവ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം.. അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്..
അതിനുളള ധൈര്യമുണ്ടോ? എങ്കിൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതി എന്ന് ഞാൻ പറയാം… എന്നാണ് സംവിധായകൻ ഡിറ്റോ ജോൺ കുറിച്ചിരിക്കുന്ന വരികൾ. നടിയെ വിമർശിച്ചെത്തിയ സംവിധായകന്റെ കുറിപ്പിന് വൻ ജനപിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിയ്ക്കുന്നത്.
സമൂഹമാധ്യമങ്ങളിൽ തരംഗമായ കുറിപ്പ് വായിക്കാം….
പ്രിയപ്പെട്ട പാർവ്വതി,
അമ്മയെന്ന സംഘടനയിൽ നിന്ന് രാജിവച്ചതായിഒരു പ്രഖ്യാപനം കണ്ടു. വളരെ നല്ല കാര്യം.
പാർവ്വതിയെ ഞാൻ വളരെ നാളായി ശ്രദ്ധിക്കുന്നു; മുഖത്ത് വല്ലാത്ത ധാർമ്മികരോഷം തുളുമ്പുന്നുണ്ട് .
. ആരോടൊക്കെയോ പ്രതികാരം ചെയ്യുന്നതുപോലാണ് പ്രതികരണങ്ങൾ .
ഒരിക്കൽ കുഴൽ വച്ച് ഹുക്ക വലിച്ചു കൊണ്ട് അഭിമുഖം നൽകുന്നതും കണ്ടു.
സിനിമയിൽ താനഭിനയിച്ച കഥാപാത്രങ്ങൾ വിട്ടുപോവാത്ത “മാറമ്പള്ളി മാനസികാവസ്ഥ” യാണോ ഇത് എന്നറിയില്ല..
അല്ലെങ്കിൽ പാവം ഇടവേള ബാബുവിന്റെ അഭിമുഖം കണ്ട് രോഷം കൊളളുമോ?
20 twenty പോലെ അമ്മ വീണ്ടും ഒരു സിനിമപിടിക്കുന്നു. അതിൽ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിന് “മരിച്ചു പോയവരേയും രാജിവച്ചു പോയവരേയും എങ്ങനെ വീണ്ടും അഭിനയിപ്പിക്കും ” എന്ന അസ്സൽ മറുപടിയാണ് ഇടവേള നൽകിയത്.
അത് പാർവ്വതിക്കുട്ടിക്ക് പിടിച്ചില്ല. അമ്മയിൽ അംഗത്വമുപേക്ഷിച്ചയാൾ എന്നതു മാത്രമല്ല 20 /20യിൽ ഭാവനയുടെ കഥാപാത്രം ജീവച്ഛവമായി പോകുകയുമാണ്. പിന്നെന്തു മറുപടിയാണ് നൽകേണ്ടത് ? ഇടവേള ബാബു വലിയ നടനൊന്നുമല്ലായിരിക്കാം..പക്ഷെ അളവറ്റ ഈഗോയും മറ്റുമുള്ള ഒരു താരസംഘടനയെ ഇത്രയും കാലം നയിക്കുക എന്നത് നിസ്സാര കാര്യമല്ല.
പത്തു പെണ്ണുങ്ങളെയും കൊണ്ട് നടത്തിയ WCC എന്ന സംഘടന എവിടെ? വിമൺ കളക്റ്റീവ് എന്ന സംഘടനാനാമം തന്നെ സിനിമയിലെ പുരുഷൻമാർക്കെതിരായിരുന്നു. സ്ത്രീകൾക്കു മാത്രമായി സിനിമയിലൊരിടം ഉണ്ടോ?
ഒരു സംവിധായകന്റെ വർഷങ്ങൾ നീളുന്ന വേദനകളുടേയും വിയർപ്പിന്റേയും വിലയാണു പാർവ്വതിക്കുഞ്ഞേ സിനിമ . എല്ലാമൊരുക്കി വയ്ക്കുമ്പോൾ മേക്കപ്പിട്ട് വന്ന് അഭിനയിച്ച് പോകുന്ന നടിമാർക്ക് കിട്ടുന്നതോ സെലിബ്രിറ്റി സ്റ്റാറ്റസ്.
ഒരു സിനിമയേ ചെയ്തുള്ളുവെങ്കിലും ഇരുപതു വർഷക്കാലം സിനിമയുടെയുള്ളിൽ നിൽക്കുന്ന എനിക്കറിയാം പല സംഭവങ്ങൾ..പലരുടേയും എൻട്രിയുടെ രഹസ്യങ്ങൾ. നിലനിൽപ്പിന്റെ നീക്കുപോക്കുകൾ… കണ്ണീരിന്റേയും അപമാനത്തിന്റേയും വേദനകൾ..
പാർവ്വതിക്കുഞ്ഞേ .. നിന്റെ രാജിക്ക് പുല്ലുവിലയേ കലാലോകം നൽകുന്നുള്ളൂ.
നീയില്ലെങ്കിലും മലയാളസിനിമ മുന്നോട്ട് പോകും. രേവതിയില്ലാതെ മലയാള സിനിമകൾ എത്രയെണ്ണം വന്നു !! മഞ്ജു വാര്യരെ മലയാളികൾ ലേഡി മോഹൻലാലെന്നു വിളിക്കുന്നു. അത് കഴിവിനുള്ള അംഗീകാരം മാത്രമല്ല അവർ പൊതുസമൂഹത്തിൽ പുലർത്തുന്ന മര്യാദകൊണ്ടു കൂടിയാണ്. പാർവ്വതി ഒരു “ലേഡീ ജയസൂര്യ ” പോലുമല്ല എന്നോർക്കണം.
അമ്മ സംഘടനയിൽ നിന്ന് മാസാമാസം കിട്ടുന്ന കൈനീട്ടം കൊണ്ട് ജീവിതത്തിന്റെ തീ കെടുത്തുന്ന അനേകം പാവം നടീ നടൻമാരുണ്ട്.
അത് ലഭിക്കുന്നത് ആ സംഘടനയുള്ളതിനാലാണ്. അവിവാഹിതനായ ഇടവേള ബാബുവിന്റെ സമയവും അനുനയ സ്വഭാവവും നയവുമൊക്കെയാണ് അമ്മ സംഘടനയുടെ ഒരു പ്രധാന ഇന്ധനം. പാർവ്വതി മുന്നേ രാജി വയ്ക്കേണ്ടതായിരുന്നു.
പാർവ്വതിക്കുഞ്ഞേ… മോളു നല്ല നടിയാണ്. അതിലെനിക്ക് സംശയമില്ല.
https://www.facebook.com/johnditto.pr/posts/3707371799275706
അമ്മയിൽ നിന്ന് രാജിവച്ച സ്ഥിതിക്ക് പാർവ്വതി ഒരു കാര്യം കൂടി പ്രഖ്യാപിക്കണം..
അമ്മയിലെ അംഗങ്ങളോടൊപ്പം ഇനി അഭിനയിക്കില്ല എന്ന്.. അതിനുളള ധൈര്യമുണ്ടോ?
എങ്കിൽ ഉശിരുള്ള പെൺകുട്ടിയാണ് പാർവ്വതി എന്ന് ഞാൻ പറയാം…
Post Your Comments