COVID 19Latest NewsKeralaNewsIndia

സംസ്ഥാനത്ത് തീയറ്ററുകള്‍ വീണ്ടും തുറക്കുന്ന കാര്യത്തില്‍ തീരുമാനമിങ്ങനെ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സിനിമാ തീയെറ്ററുകളും, മള്‍ട്ടി പ്ലക്സുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമായി . തീയെറ്റര്‍ ഉടമകളും ഫിലിം ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഭാരവാഹികളും സര്‍ക്കാര്‍ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചകളിലാണു തീരുമാനം ഉണ്ടായത്.

Read Also : രാജ്യത്ത് രണ്ടാമതും കോവിഡ്​ സ്ഥിരീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ​ഐ.സി.എം.ആര്‍

സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ വലിയ ആള്‍ക്കൂട്ടം അനുവദിക്കാനാകില്ല. പകുതി സീറ്റുകള്‍ ഒഴിച്ചിട്ട് ഈ മാസം 16 മുതല്‍ തീയെറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നു.എന്നാല്‍ കേരളത്തില്‍ അനുമതി നല്‍കേണ്ടതില്ലെന്നാണു സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട്. അടുത്ത മാസം പകുതിയോടെ മാത്രമേ രോഗവ്യാപനത്തിന്‍റെ തോത് കുറയാന്‍ തുടങ്ങുകയുള്ളു എന്നാണ് പറയുന്നത്.

നിലവില്‍ പ്രതിദിന വര്‍ധന പതിനായിരത്തിനു മുകളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഇന്ത്യയില്‍ ഒന്നാമതാണു ഇപ്പോള്‍ കേരളം. മരണ നിരക്ക് കുറഞ്ഞു നില്‍ക്കുന്നതൊഴിച്ചാല്‍, മറ്റെല്ലാ മേഖലയിലും കോവിഡ് വ്യാപനം ആശങ്ക പടര്‍ത്തുന്നതാണ്. ഇത്തരം ഒരു അവസ്ഥയില്‍ തിയേറ്ററുകള്‍, ബാറുകള്‍, മറ്റ് വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ലെന്നാണു സര്‍ക്കാര്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button