ധാക്ക: ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വധശിക്ഷയാക്കാനുള്ള തീരുമാനവുമായി ബംഗ്ലാദേശ്. നിര്‍ദേശത്തിന് ബംഗ്ലാദേശ് മന്ത്രിസഭ അംഗീകാരം നല്കി. ബലാത്സംഗക്കേസുകളില്‍ വിചാരണ വേഗത്തിലാക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി സഭാ വക്താവ് ഖണ്ടാകര്‍ അന്‍വറുള്‍ ഇസ്ലാം വ്യക്തമാക്കി.
ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ബംഗ്ലാദേശ് പ്രസിദന്റെ അബ്ദുള്‍ ഹമീദ് ഉടന്‍ പുറത്തിറക്കും. മുന്‍പ് ബലാത്സംഗക്കേസുകളിലെ പരമാവധി ശിക്ഷ ജീവപരന്ത്യമായിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ പീഡനക്കേസുകളും ഇതിന് പിന്നാലെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലാണ് തീരുമാനം.
read also: ചികിത്സക്കായി എത്തിയ 22 കാരിയെ പീഡിപ്പിച്ച പുരോഹിതൻ കസ്റ്റഡിയിൽ
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കെതിരെയുമായ അക്രമം സംബന്ധിച്ച നിയമത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുക. ഓര്‍ഡിനന്‍സ് ഇറക്കുന്നത് പാര്‍ലമെന്റ് സമ്മേളിക്കുന്ന കാലമല്ലാത്തതിനാലാണ് എന്നും നിയമസഭാ വക്താവ് വ്യക്തമാക്കുന്നു.
Post Your Comments