കൊച്ചി: മുമ്പ് സിമി നേതാവായിരുന്ന കെ.ടി.ജലീല്‍ പഴയകാല നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സൂചന , മന്ത്രിയ്ക്ക് എതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു.. മന്ത്രിയ്ക്കെതിരെ സുപ്രധാന തെളിവുകളുമായി എന്‍ഐഎ. നിരോധിത ഭീകര സംഘടനയായ സിമിയുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമെന്നതിന് എന്‍ഐഎയ്ക്ക് തെളിവ് കിട്ടിയെന്ന് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്‍ഐഎയുടെ കണ്ടെത്തലില്‍ മന്ത്രി കെ.ടി. ജലീലിന്റെ ചില ‘ഇടപാടുകളും’ വ്യക്തമായതായി വിവരമുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്തുകേസിന്റെ അന്വേഷണത്തിലെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനയിലാണ് ഏറെ അമ്പരപ്പിക്കുന്ന വിശദാംശങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലും മറ്റു തുടര്‍നടപടികളും ഉടന്‍ ഉണ്ടാകും.
Read Also : ദേവികയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിനു പുറമെ ഗവര്‍ണറുടെ അഭിനന്ദനങ്ങളും
നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ സിമിയില്‍ നേതാവായിരുന്ന മന്ത്രി ജലീല്‍ പഴയകാല നേതാക്കളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധം തുടരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിരോധിത സംഘടനയായ സിമിയിലെ പലരുമായും ജലീല്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
സിമിയില്‍ നിന്ന് ലീഗ് വഴിയാണ് ജലീല്‍ ഇടത് സഹയാത്രികനായത്. ഇത് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണമടക്കം അന്വേഷണ ഏജന്‍സി ശേഖരിച്ചു. യുഎ ഇ കോണ്‍സുലേറ്റ് വഴി നടത്തിയ ഖുറാന്‍ ഇടപാടിലും ജലീലന്റെ ഇടപാടല്‍ ദുരൂഹമാണ്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് തീവ്രവാദ സംഘടനയില്‍ നിന്നുള്ളവര്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ കെണ്ടത്തിയിരുന്നു.
Post Your Comments