MollywoodLatest NewsKeralaNewsEntertainment

സര്‍ക്കാരിന്റെ ഈ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം മാറും !! അതിബുദ്ധിയുമായി താരം

ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്- എന്നാണ് ചിലരുടെ കമന്റ്.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഘട്ടത്തിലാണ് കേരളം.144 പ്രഖ്യാപിച്ചിട്ടും ആളുകൾ വീട്ടിൽ ഇരിക്കാതെ പുറത്തിറങ്ങുകയാണ്. എന്നാൽ രോഗവ്യാപനം കൂടുന്ന ഈ ഘട്ടത്തിൽ കേരളത്തിലെ ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയുമായി മലയാളികളുടെ സ്വന്തം ‘രമണന്‍’.

സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കാനാണ് താരം കുറിച്ചത്.

”സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ… സാറുമാരെ.” ഹരിശ്രീ അശോകന്‍ കുറിച്ചു.

ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്- എന്നാണ് ചിലരുടെ കമന്റ്. രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ, ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്- എന്നിങ്ങനെയുള്ള കമന്റുകളുമായി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്.

https://www.facebook.com/ActorHarisreeAshokan/posts/208746210613390

shortlink

Related Articles

Post Your Comments


Back to top button