KeralaCinemaLatest News

PHOTOS: ഹരിശ്രീ അശോകന്റെ മകന്‍ വിവാഹിതനായി

കൊച്ചി•നടന്‍ ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. കൊച്ചിയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.


ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ഗണപതി, രജിഷ വിജയന്‍, നിരഞ്ജന അനൂപ് തുടങ്ങി സിനിമാരംഗത്തു നിന്നുള്ള നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.


എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് അര്‍ജുനും നിഖിതയും വിവാഹിതരായത്. ഒക്ടോബര്‍ 21 നായിരുന്നു വിവാഹ നിശ്ചയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button