അബുദാബി : യുഎഇയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത് തുടർക്കടയാകുന്നു. തിങ്കളാഴ്ച 1,064 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 107,293ഉം, മരണസംഖ്യ 446ഉം ആയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Also read : കോവിഡ് പരിശോധന ഇനി പൊതു ഇടങ്ങളിലേക്ക്
1,271പേർ സുഖം പ്രാപിച്ചു ഇതോടെ രോഗമുക്തരുടെ എണ്ണം 98,555 ആയി ഉയർന്നു. നിലവില്‍ 8,292 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും . 78,483 പരിശോധനകള്‍ കൂടി രാജ്യത്ത് നടത്തിയെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 55,342 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു, 706പേർ മരണമടഞ്ഞു. ഇതോടെ ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 71,75,881ഉം, മരണസംഖ്യ 1,09,856ഉം ആയി. രോഗമുക്തരുടെ എണ്ണം 62,27,296 ആയി ഉയർന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ 8,38,729 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട്, ന്യൂഡല്‍ഹി, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്
Post Your Comments