കോവിഡ് -19 പാന്‍ഡെമിക് ഇന്ത്യയെ ബാധിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും നിറഞ്ഞിരിക്കുകയാണ്. നിരവധി സന്ദേശങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. എന്നാല്‍ ഇന്റര്‍നെറ്റില്‍ നമ്മള്‍ വായിക്കുന്നതെല്ലാം ശരിയല്ല എന്ന കാര്യം നാം മനസിലാക്കേണ്ടതുണ്ട്. ആ അടുത്ത കാലത്തായി സേഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിചിചു കൊണ്ടിരിക്കുന്ന വാര്‍ത്തയാണ് റോജര്‍ യോജനയിലൂടെ തൊഴിലില്ലാത്ത പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അവകാശപ്പെടുന്ന ഒരു സന്ദേശം. ഇതിലെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തുകയാണ് പിഐബിയുടെ വസ്തുതാ പരിശോധന വിഭാഗം.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചതെന്നും പൗരന്മാര്‍ക്ക് അവരുടെ വീടുകളുടെ സുഖസൗകര്യത്തില്‍ നിന്ന് പ്രതിദിനം 1000-2000 രൂപ വരെ സമ്പാദിക്കാമെന്നും സന്ദേശം അവകാശപ്പെടുന്നു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഒരു ലിങ്കില്‍ ക്ലിക്കുചെയ്യാന്‍ സന്ദേശം ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഈ അവസരം ലഭിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 20 ആണെന്നും അതില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല, വൈറല്‍ സന്ദേശത്തില്‍ പരാമര്‍ശിച്ച വെബ്‌സൈറ്റ് വ്യാജമാണെന്ന് പിഐബി പറഞ്ഞു. വാട്‌സാപ്പിലെ ഒരു സന്ദേശത്തില്‍, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ കണക്കിലെടുത്ത്, ഈ നവരാത്രിയില്‍, കേന്ദ്ര സര്‍ക്കാര്‍ തൊഴിലില്ലാത്തവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് അവകാശപ്പെടുന്നു. ഇത് വ്യാജമാണ്. അത്തരമൊരു പ്രഖ്യാപനമൊന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്ന് വ്യാജവാര്‍ത്തകള്‍ വിശദീകരിച്ച് പിഐബി ഒരു ട്വീറ്റില്‍ എഴുതി.
दावा:- #Whatsapp पर एक मैसेज में दावा किया जा रहा है कि बढ़ती बेरोजगारी को देखते हुए इस नवरात्र पर केंद्र सरकार बेरोजगारों को देगी घर बैठे रोजगार का मौका। #PIBFactCheck:- यह दावा फर्जी है। केंद्र सरकार द्वारा ऐसी कोई घोषणा नहीं की गई है। pic.twitter.com/GGjbZUtVU4
— PIB Fact Check (@PIBFactCheck) October 12, 2020
ഇന്റര്‍നെറ്റില്‍ പ്രചാരത്തിലുള്ള തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും തടയുന്നതിനായി 2019 ഡിസംബറിലാണ് പിഐബിയുടെ വസ്തുതാ പരിശോധന വിഭാഗം ആരംഭിച്ചത്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്ന സര്‍ക്കാറിന്റെ നയങ്ങളും പദ്ധതികളുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ തിരിച്ചറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് പിഐബി ഫാക്ട് ചെക്ക് അവകാശപ്പെടുന്നുണ്ട്.
Post Your Comments