തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പരിശോധന പൊതു ഇടങ്ങളിലേയ്ക്കും നടത്താനൊരുങ്ങുകയാണ് കേരള ആരോഗ്യ വകുപ്പ്. ലാബുകളില്‍നിന്ന് കോവിഡ് 19 പരിശോധന ഇനി പൊതു ഇടങ്ങളിലേക്ക്. ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റേഷനുകള്‍ എന്നിങ്ങനെ ആളുകള്‍ കൂടുതല്‍ ആശ്രയിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് കിയോസ്ക്കുകള്‍ ആരംഭിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ആളുകളിലേക്ക് പരിശോധനാ സൗകര്യമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടിക്ക് തുടക്കം. വിമാനത്താവളങ്ങള്‍, അതിര്‍ത്തിമേഖലകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങി കൂടുതല്‍ പേര് എത്തുന്ന സ്ഥലങ്ങളിലാണ് കിയോസ്ക് സജ്ജമാക്കുക. ശബരിമലയടക്കം തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള വഴികളിലും ഇവ സ്ഥാപിക്കും.
Read Also: കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും: ആരോഗ്യമന്ത്രി
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആന്റിജന്‍ പരിശോധനയാണ് കിയോസ്ക്കുകള്‍ ലഭ്യമാക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും ശാരീരികാകലം പാലിക്കുന്നിനും അനുബന്ധമായി മതിയായ സ്ഥലസൗകര്യമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. കോവിഡ് പരിശോധനക്കപ്പുറം പ്രതിരോധം കൂടി ലക്ഷ്യമിടുന്നതിനാല്‍ ‘സ്റ്റെപ്പ് കിയോസ്ക്കുകള്‍’ (സ്ക്രീനിങ്, ടെസ്റ്റിങ്, എജുക്കേഷന്‍, പ്രിവെന്‍ഷന്‍ കിയോസ്ക്) എന്നാണ് പേര്.
സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങള്‍ക്ക് പ്രദേശികമായി മേല്‍നോട്ടം വഹിക്കുന്ന ആശുപത്രി വികസന സമിതികള്‍ക്കൊപ്പം ഐ. സി.എം.ആറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും അനുമതിയുള്ള സ്വകാര്യ ലാബുകള്‍ക്കും കിയോസ്ക് ആരംഭിക്കാം. ജില്ല മെഡിക്കല്‍ ഒാഫിസറാണ് പ്ലാന്‍ പരിശോധിച്ച് അനുമതി നല്‍കേണ്ടത്. എല്ലാ കിയോസ്ക്കും ആരോഗ്യവകുപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബയോ മെഡിക്കല്‍ മാലിന്യം സംസ്കരിക്കാനുള്ള സൗകര്യമാണ് മറ്റൊന്ന്. കിയോസ്ക്കുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ഇടപെടാനുമുള്ള അധികാരം ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കുണ്ട്.
കിയോസ്ക് സേവനങ്ങള്‍
- റാപിഡ് ആന്റിജന്‍ പരിശോധന.
- കോവിഡ് ലക്ഷണങ്ങളുടെ പരിശോധന ഗന്ധം തിരിച്ചറിയാനാകാത്ത ശാരീരികാവസ്ഥ സ്ഥിരീകരിക്കാനുള്ള സ്മെല് ടെസ്റ്റ്.
- മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍.
- ബോധവത്കരണ ലഘുലേഖകള്‍.
Post Your Comments