ന്യൂഡൽഹി: അതിര്‍ത്തികളില്‍ തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതിനു പാക്കിസ്ഥാനും ചൈനയും പരസ്പരം കൈകോർത്ത് പ്രവർത്തിക്കുകയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യൻ സായുധസേനയുടെ മുന്നേറ്റം സുഗമമാക്കുന്നതിനുള്ള 44 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യവേയാണ് പ്രതിരോധ മന്ത്രിയുടെ വാക്കുകൾ.
ആദ്യം പാക്കിസ്ഥാനും ഇപ്പോള്‍ ചൈനയും അതിര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കുന്നതു ദൗത്യമായി ഏറ്റെടുത്തിരിക്കുന്നു. നമുക്ക് ഈ രാജ്യങ്ങളുമായി 7000 കിലോമീറ്റര്‍ അതിര്‍ത്തിയുണ്ട്. തന്ത്രപരമായ ആവശ്യങ്ങള്‍ക്കു മാത്രമല്ല സാധാരണക്കാരുടെ ഗതാഗതത്തിനും പുതിയ പാലങ്ങള്‍ ഗുണപ്പെടുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
രാജ്യത്ത് ചരിത്രപരവും വലുതുമായ മാറ്റങ്ങള്‍ വരുത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിസന്ധികളെ ശക്തമായി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഡാക്കിലെ ഏഴെണ്ണം ഉള്‍പ്പെടെ 44 പാലങ്ങളില്‍ ഭൂരിഭാഗവും സൈനികരുടെയും ആയുധങ്ങളുടെയും വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചൈനയുമായുള്ള സംഘര്‍ഷത്തില്‍ അയവില്ലാതിരിക്കെയാണ്, ബോര്‍ഡര്‍ റോഡ്സ് ഓര്ഗനൈസേഷന് (ബിആര്‍ഒ) നിര്‍മിച്ച പാലങ്ങള്‍ ഇന്ത്യ തുറക്കുന്നതെന്നതു ശ്രദ്ധേയമാണ്.
Post Your Comments