കൊല്ലം: ഇപ്പോള്‍ സംസ്ഥാനത്ത് ഏതു പണിക്കും മറുനാടന്‍ തൊഴിലാളികളാണ് ഉള്ളത്. അത്തരത്തില്‍ മറുനാടന്‍ തൊഴിലാളികളില്‍ പലരും മലയാളം പഠിച്ചെങ്കിലും മലയാളം അറിയാത്തവര്‍ ഉണ്ടെങ്കില്‍ പലപ്പോളും പണി കിട്ടും. അത്തരത്തില്‍ ഒരു സംഭവമാണ് കൊല്ലം കരുവാളൂരില്‍ നടന്നത്. മലയാളമറിയാത്ത തൊഴിലാളികളോട് മലയോര ഹൈവേയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പറഞ്ഞതിന് പണികിട്ടിയത് കരവാളൂരില്‍ വൈദ്യുതി ബോര്‍ഡിന് ആയിരുന്നു.
പറഞ്ഞതനുസരിച്ച് വൃത്തിയായി തന്നെ തൊഴിലാളികള്‍ പണിതീര്‍ത്തു. എന്നാല്‍ റോഡരികില്‍ കിടന്നിരുന്ന വൈദ്യുതി പോസ്റ്റും കൂടി ചേര്‍ത്താണ് ഇവര്‍ കോണ്‍ക്രീറ്റിംഗ് ചെയ്തത്. പ്രദേശവാസികള്‍ പോസ്റ്റ് ഒഴിവാക്കി കോണ്‍ക്രീറ്റ് ചെയ്യണമെന്ന് പറഞ്ഞിരുന്നെങ്കിലും തൊഴിലാളികള്‍ക്ക് മലയാളം അറിയാത്തതാണ് കെഎസ്ഇബിക്ക് പണി കിട്ടിയത്. പണി കഴിഞ്ഞതോടെ സംഭവറിഞ്ഞെത്തിയ കെഎസ്ഇബിക്കാര്‍ കോണ്‍ക്രീറ്റ് കുത്തിപ്പൊളിച്ചാണ് പോസ്റ്റ് പുറത്തെടുത്തത്.
Post Your Comments