കിടക്കുന്നതിനു മുന്‍പ് ഒന്ന് ഫോണ്‍ നോക്കാതെ ഉറങ്ങാത്തവരാരും തന്നെ ഉണ്ടായിരിക്കില്ല.എന്നാല്‍ പുരുഷന്മാര് രാത്രികാലങ്ങളില്‍ കൂടുതലായി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നത് പ്രത്യുല്പാദന ശേഷിയെ ബാധിക്കുമെന്ന് പഠനം.
കിടക്കുന്നതിനു മുമ്പ് മൊബൈല്‍ സ്ക്രീനുകളില്‍ നോക്കി കൂടുതല്‍ സമയം ചെലവഴിക്കുന്നതു മൂലം ബീജത്തിന്റെ ഗുണത്തില്‍ കുറവുണ്ടാകുമെന്നാണു ഗവേഷകരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍.
വൈകുന്നേരവും രാത്രിയും കുടുതലായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചവരില്‍ ബീജത്തിന്റെ ചലനശക്തി കുറവാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. 21നും 59നും ഇടയില്‍ പ്രായമുള്ള 116 പുരുഷന്മാരില്നിന്നു സാംപിളുകള്‍ ശേഖരിച്ചു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണു ജേണല്‍ സ്ലീപ്പ് എന്ന മാഗസിന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഫോണില്‍നിന്നുള്ള റേഡിയോ ഫ്രീക്വന്‍സി ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷ ന്റെ പ്രതിപ്രവര്‍ത്തനമാണ് ബീജോല്പാദനം മന്ദഗതിയിലാക്കുന്നതിനുള്ള പ്രധാനകാരണമായി ഗവേഷകര്‍ പറയുന്നത്.
Post Your Comments